മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി നായകനാവുന്ന പേരൻമ്പ് തീയേറ്ററുകളിൽ എത്തുന്നത്. റാം സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് പി എൽ തേനപ്പൻ ആണ്.
റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി ഇന്ത്യൻ ചലച്ചിത്ര മേളകളിൽ വരെ നിര സാന്നിധ്യവും അവാർഡുകൾ വാരികൂട്ടിയതുമായ ചിത്രം അമുദവൻ എന്ന പിതാവിന്റെയും അദ്ദേഹത്തിന്റെ സുഖമില്ലാത്ത മകളുടെയും ജീവിത രീതികളും അവരുടെ ആത്മബന്ധവും കാട്ടി തരുന്ന ചിത്രമാണ്.

തീർത്തും വികാര നിർഭരമായ മുന്നോട്ട് പോവുന്ന പേരൻമ്പിന്റെ കഥ തിരക്കഥ എന്നിവ വളരെ ഹൃദയസ്പർഷിയും ഒപ്പം പ്രേക്ഷകന്റെ കണ്ണു നിറയ്ക്കുന്നവയും ആണ്.
ഛായാഗ്രഹണം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നയും ആയിരുന്നു. അമുദവൻ ആയി മമ്മൂക്ക തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് കാഴ്ച വച്ചപ്പോൾ മലയാളികൾക്ക് തിരിച്ചു ലഭിച്ചത് എവിടെയോ നഷ്ടപ്പെട്ട മെഗാസ്റ്ററിനെ തന്നെയായിരുന്നു. പാപ്പ ആയി അഭിനയിച്ച സാധനയും തന്റെ കഴിവിന്റെ പരമാവധിയിൽ നിന്നു കൊണ്ട് പാപ്പയെ മനോഹരമാക്കി. അഞ്ജലി, സമുദ്രക്കനി എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

എന്തു കൊണ്ടും കയ്യടികൾ അർഹിക്കുന്നത് റാം തന്നെയാണ്. ഇത്തരം ഒരു വിഷയം വ്യക്തവും ആകര്ഷണീയവുമായി പറയാൻ കാണിച്ച ധൈര്യവും തന്റെ ആഗ്രഹം പോലെ തന്നെ പൂർത്തിയാക്കാൻ അദ്ദേഹം എടുത്ത അധ്വാനവും പ്രശംസനീയമാണ്. ഈ ചിത്രം നിർമിക്കാൻ തേനപ്പൻ കാണിച്ച മനസും പ്രശംസനാർഹം.

വിവരണങ്ങൾ മതിയാവാതെ വരികയാണ് പേരൻമ്പിന്. തീർച്ചയായും തീയേറ്ററിൽ പോയി കണ്ടിരിക്കേണ്ട ചിത്രത്തിനോടൊപ്പം തന്നെ പ്രേക്ഷകന്റെ കണ്ണുകൾ നനയിപ്പിക്കുന്ന കുഞ്ഞു ചിത്രം കൂടിയാണ് പേരൻമ്പ്. ക്ലാസ്സിനോടൊപ്പം തന്നെ ആദ്യാവസാനം സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ കഴിയാത്ത വിധം കണ്ണുകളെ തളച്ചിടുന്ന അത്ഭുതങ്ങളിൽ ഒന്ന്!




![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)