തിയേറ്ററുകളിൽ പൊട്ടിച്ചിരി ഒരുക്കി ‘മറിയം വന്ന് വിളക്കൂതി’; റിവ്യൂ വായിക്കാം

നവാഗതനായ ജെനിത് കാച്ചപ്പിള്ളി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മറിയം വന്നു വിളക്കൂതി. കൃഷ്ണ ശങ്കർ, സൈജു വിൽസൻ, ശബരീഷ്, അൽത്താഫ് സലിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന സിനിമ പറയുന്നത് വ്യത്യസ്തമായ ഒരു കഥയാണ്. സ്റ്റോണർ ഗണത്തിൽ പെടുത്താവുന്ന മലയാളത്തിലെ അപൂർവം ചിത്രങ്ങളിൽ ഒന്നാണ് മറിയം വന്നു വിളക്കൂതി.

തന്റെ ആദ്യ സംവിധാന സംരംഭം മികച്ച എഴുത്തിന്റെ അകമ്പടിയോടെ തന്നെ ഭംഗിയാക്കിയിട്ടുണ്ട് ജെനിത് കാച്ചപ്പിള്ളി. മലയാള സിനിമക്ക്‌ ഒരു കിടിലൻ സംവിധായകൻ കൂടെ ഇതോടെ പിറവികൊണ്ടു എന്ന് പറയാം. അതിനു വലിയ സഹായമാകുവാൻ സിനോജ് അയ്യപ്പൻ ഒരുക്കിയ ഛായാഗ്രഹണത്തിനും സാധിച്ചിട്ടുണ്ട്. ഓരോ പ്രധാന താരങ്ങൾ ഉൾപ്പടെയുള്ള എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം വേറെ ലെവലായി തന്നെ ചെയ്തു എന്ന് പറയാം. വസിം – മുരളി എന്നിവർ ചേർന്നൊരുക്കിയ പാട്ടുകളും ഇമ്പമുള്ളവയായിരുന്നു.

തീയേറ്ററിൽ ഉള്ള ചില മണിക്കൂറുകൾ വളരെ നന്നായി ആസ്വദിക്കാൻ നമുക്ക് എപ്പോഴും സാധിക്കാറില്ല. എന്നാൽ മറിയം വന്നു വിളക്കൂതി എന്ന സിനിമ സമ്മാനിക്കുന്നത് മറ്റൊരു ചിന്തയിലേയ്ക്കും നമ്മളെ കൊണ്ട് പോവാതെ സ്ക്രീനിൽ തന്നെ പിടിച്ചിരുത്തുന്ന മണിക്കൂറുകളാണ്. അത് കൊണ്ട് തന്നെ ഒട്ടും നിരാശപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാണ്. ധൈര്യമായി ടിക്കറ്റ്‌ എടുക്കാം. ആദ്യം മുതൽ അവസാനം വരെ ചിരിച്ച്‌ രസിച്ച്‌ കാണാൻ പറ്റിയ ഒരു കിടിലൻ എന്റർടൈനർ തന്നെയാണ് ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x