കാവലായി കണക്ക് തീർക്കാൻ വന്ന മിഖായേൽ; റിവ്യൂ വായിക്കാം…!!

ഹനീഫ് അദേനി കഥയെഴുതി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു മിഖായേൽ.
ആന്റോ ജോസഫ് ഫിലിം കമ്പനിക്ക് വേണ്ടി ആന്റോ ജോസഫ് നിർമിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, സുദേവ്, അശോകൻ, kpac ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിവരും അണി നിരക്കുന്നു.


തന്റെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് വേണ്ടി താൻ സ്നേഹിക്കുന്നവർക്ക് കാവലായി നിൽക്കുന്ന മാലാഖയാണ് മിഖായേൽ എന്ന മൈക്ക്. ആ സംഭവത്തെ തുടർന്ന് ഇയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും മറ്റും ഒരു ആക്ഷൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.

ഹനീഫ് അദേനിയുടെ അവതരണവും മേയ്ക്കിങ്ങും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കഥാപാത്ര അവതരണത്തിലും അതേ മികവ് തന്നെ ഹനീഫ് പുലർത്തി.
വിഷ്ണു പണിക്കരുടെ ഛായാഗ്രഹണം മികച്ചതായിരുന്നു. ഓരോ സീനുകൾക്കും ആവശ്യമായ കിടിലൻ ബിജിഎം കൂടി നൽകി ഗോപി സുന്ദർ കൂടി കട്ടയ്ക്ക് നിന്നപ്പോൾ ലഭ്യമായത് നല്ലൊരു തിയേറ്റർ എക്‌സ്പീരിയൻസ് ആയിരുന്നു. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. നിവിൻ പോളി തുടങ്ങി, ഉണ്ണി മുകുന്ദൻ, സിദ്ദിഖ്‌, അങ്ങനെ എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം ശ്രദ്ധേയമാണ്.
സംഘട്ടന രംഗങ്ങളിലെ മികവും സിനിമയുടെ സ്റ്റൈലിനൊത്ത എഡിറ്റിംങ്ങും കൂടി ആയപ്പോൾ മിഖായേൽ ഹനീഫ് അദേനിയുടെ തൊപ്പിയിലെ മറ്റൊരു പൊൻ തൂവൽ കൂടി ആയിരിക്കുകയാണ്.

കുടുംബത്തോടൊപ്പം തീയേറ്ററുകളിൽ പോയിരുന്നു ആസ്വദിക്കാവുന്ന നല്ലൊരു ആക്ഷൻ ത്രില്ലർ ആണ് മിഖായേൽ. പറയുന്ന കാര്യങ്ങളിലും കഥയിലും ഉള്ള മികവ് പ്രേക്ഷകന്റെ ആസ്വാദനത്തിന് ഒഴുക്കും നൽകുന്നു. പുതു വർഷത്തിലെ മറ്റൊരു ഹിറ്റ് കൂടിയാകാൻ കെൽപ്പുള്ള ചിത്രമാണ് മിഖായേൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments