കരിയർ ബെസ്റ്റ് പ്രകടനവുമായി നിവിൻ പോളി; മലയാള സിനിമയിലെ പുത്തൻ അനുഭവവുമായി ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ !! റിവ്യൂ

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളി നായകൻ ആവുന്നു എന്ന പ്രത്യേകതകൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപാട് ലെജൻട്രി ആർട്ടിസ്റ്റുകൾ പ്രവർത്തിക്കുന്നു എന്നതും ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ കൂട്ടിയിരുന്നു.
തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ചു മുംബൈയിലേക്ക് പോവുന്ന യുവാവിൽ നിന്ന് തുടങ്ങുന്നു മൂത്തോൻ.

നിവിൻ പോളിക്കൊപ്പം റോഷൻ മാത്യൂ, ശശാങ്ക് അറോറ, ശോഭിത്, ദിലീഷ് പോത്തൻ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി വാഴ്തപ്പെടേണ്ട ചിത്രം തന്നെയാണ് മൂത്തോൻ. അത്ര അസാധ്യമായാണ് അയാളുടെ പെർഫോമൻസ്‌. ഇന്നേവരെ നമ്മൾ കാണാത്ത ഒരു നിവിൻ പോളിയെ ഈ ചിത്രത്തിൽ കാണാം. മലയാളം ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം കഥ പറയുന്നത്. ഒരുക്കിയ ചിത്രം പൂർണമായും ഫിലിം മേക്കറുടെ സിനിമ എന്ന് പറയാവുന്നതാണ് ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ വിജയം. സംഭാഷണങ്ങൾ ഒരുക്കിയ അനുരാഗ് കശ്യപ് തന്റെ ജോലി ഇരട്ടി ഭംഗിയാക്കി. ഗീതുവിന്റെ ഭർത്താവും സംവിധായകനും ചയഗ്രഹകനുമായ രാജീവ് രവി ഒരുക്കിയ വിഷ്വൽസ് മനം മയാക്കുന്നവയാണ്, ചിത്രത്തിന്റെ ഒഴുക്കും വേഗതയും നിയന്ത്രിക്കാൻ ഉതകുന്നവയായിരുന്നു രാജീവിന്റെ ക്യാമറ.

മൂത്തോൻ എല്ലാർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയല്ല.. എന്നാൽ തീർച്ചയായും തീയേറ്ററുകളിൽ കണ്ടിരിക്കേണ്ട മലയാള സിനിമയുടെ അഭിമാനമാണ്. നിരാശരാവില്ല ഈയൊരു ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകൻ. ധീരമായ, സൗന്ദര്യമുള്ള, മികച്ച ഒരു കലാസൃഷ്ടി തന്നെയാണ് മൂത്തോൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments