നീരാളിപിടുത്തത്തിൽ തീയേറ്ററുകൾ.., ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകർ… റിവ്യൂ വായിക്കാം…!!

മോഹൻലാലിന്റെ പുതിയ ലുക്കിൽ അഭിനയിച്ചു ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ തന്നെ നീരാളിയ്ക്ക് ലഭിച്ചിരുന്ന ഹൈപ്പ് ചെറുതായിരുന്നില്ല. അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. ആരാധകരുടെ തിരക്ക് കൂട്ടലുകൾക്കും ജയ് വിളികൾക്കുമിടയിൽ ചിത്രം തുടങ്ങിയതും പതിയെ ട്രാക്കിൽ ആയതും വേഗതയിലായിരുന്നു. സണ്ണി എന്ന gemologist തന്റെ ഗർഭിണി ആയ ഭാര്യയെ കാണാനായി നാട്ടിലേക്ക് കമ്പനി ഡ്രൈവറോടൊപ്പം തിരിക്കുന്നതും വഴിയിൽ നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് നീരാളി പറയുക. ട്രെയിലറും പോസ്റ്ററുകളും സൂചിപ്പിച്ചത് പോലെ തന്നെ സർവൈവൽ ഡ്രാമയാണ് ചിത്രം.

മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത പ്രമേയം ആയതു കൊണ്ട് തന്നെ വ്യത്യസ്തമായ അവതരണം കൂടിയായിരുന്നു നീരാളിയിൽ കണ്ടത്. സന്തോഷ് തുണ്ടിയിൽ നിർവഹിച്ച ഛായാഗ്രഹണം മികച്ച നിന്നു. സാജു തോമസിന്റെ കഥയ്ക്കും സീനുകൾക്കും ഇണങ്ങുന്ന രീതിയിൽ തന്നെയായിരുന്നു സ്റ്റീഫൻ ദേവസിയുടെ സംഗീതം. ചിത്രത്തിലെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ ആദ്യമേ തന്നെ വൈറൽ ആയിരുന്നു.

എടുത്തു പറയണ്ട രീതിയിൽ തന്നെ നീരാളിയുടെ ഗ്രാഫിക്സ്, വിഎഫ്എക്‌സ് വിഭാഗം ഗംഭീരമായിരുന്നു. സെക്കന്റ് ഹാഫിൽ പൂർണമായും ത്രില്ലറിലേക്ക് പ്രവേശിക്കുന്ന ചിത്രത്തിൽ ലാലേട്ടന്റെ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് ആസ്വദിക്കാനുണ്ട്. ഒരുപാട് ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ തന്നെ കുറച്ചു നേരം ആകാംഷയോടെ മുൾമുനയിൽ നിന്നും കാണാൻ നീരാളി മികച്ച ഒരു ഓപ്‌ഷൻ തന്നെയാണ്.

കുടുംബത്തോടൊപ്പവും കൂടുക്കാർക്കൊപ്പവും മണ്സൂണ് കാലം അടിപൊളിയാക്കാൻ നീരാളിയും ഇനി തിയേറ്ററുകൾ ഭരിക്കും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments