പോർച്ചുഗൽ സൗന്ദര്യത്തിൽ കഥകൾ പറഞ്ഞു ജയും താരയും… മൈ സ്റ്റോറി റിവ്യൂ വായിക്കാം…!!

ഒരുപാട് പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ശേഷം ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ആയിരുന്നു പൃഥ്വിരാജ്- പാർവതി നായികനായകന്മാരായ ‘മൈ സ്റ്റോറി’

പ്രശസ്ത കോസ്റ്യൂം ഡിസൈനർ കൂടിയായ റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും പോർച്ചുഗലിലാണ് ചിത്രീകരിച്ചത്. സിനിമയിലേക്ക് ഒരുപാട് കഷ്ടപ്പെട്ട് സക്‌സസ് നേടിയെടുത്ത ജയ് എന്ന വ്യക്തിയെ പൃഥ്വി അവതരിപ്പിക്കുന്നു. താര എന്ന കഥാപാത്രമായി പാർവതിയും എത്തുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം ആദ്യ സിനിമ ഷൂട്ടിങ്ങ് നടന്ന സ്ഥലത്തേക്ക് ജയ് വീണ്ടും എത്തുകയും തന്റെ പഴയ ഓർമകളെ തേടിയുള്ള യാത്രകളിലൂടെയാണ് മൈ സ്റ്റോറി പോകുന്നത്.

ശങ്കർ രാമകൃഷ്ണന്റെ തിരക്കഥ ചിത്രത്തെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നു. ഷാൻ റഹ്മാന്റെ സംഗീതം പോർച്ചുഗലിന്റെ വശ്യതയോടൊപ്പം ഇഴുകിചേർന്നു ചിത്രത്തിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്നു..ഡൂഡ്ലി എന്ന വിദേശി ആയതു കൊണ്ടായിരിക്കണം പാശ്ചാത്യ രീതിയിലുള്ള കാഴ്ചകൾ തന്നെയായിരുന്നു മൈ സ്റ്റോറി കാട്ടി തന്നത്.

താരയുടെയും തന്റെയും ഓർമകളിലൂടെയുള്ള യാത്രകളിൽ ജയ് പലതും നേടിയെടുക്കുന്നതിലൂടെ പ്രേക്ഷകനും സംതൃപ്തി നൽകുന്നു. എന്തു കൊണ്ടും നിരാശരാവാതെ കുറച്ചു നേരം വശ്യമായ സംഗീതത്തിലൂടെ നല്ലൊരു പ്രണയകാഴ്ച പ്രേക്ഷകർക്കായി മൈ സ്റ്റോറി ഒരുക്കുന്നുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments