ഓളെ കാണാൻ വേണ്ടി; ഫാന്റസിയും റിയാലിറ്റിയും കൂട്ടി മുട്ടിക്കുന്ന ‘ഓള്’ [Review]

ഷെയ്ൻ നിഗം, എസ്തർ അനിൽ, കനി എന്നിവരെ പ്രധാന താരങ്ങൾ ആക്കി ഷാജി എൻ കരുൺ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഓള്. വാനപ്രസ്ഥവും പിറവിയും നമുക്ക് തന്ന സംവിധായകൻ വലിയ പ്രശംസകളും അവാർഡുകളും നേടിയ മറ്റൊരു ചിത്രവുമായി വരുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷകളോടെ തന്നെയാണ് ചിത്രത്തിന് കയറിയത്. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ചിത്രകാരനും അയാളുടെ കുടുംബം നില നിൽക്കുന്ന ഗ്രാമ വിശ്വാസങ്ങളിലൂടെയും തുടങ്ങുന്ന കഥ ഫാന്റസിയും റിയാലിറ്റിയും ഇഴചേർന്നു അവതരിപ്പിക്കുന്നു. വെളത്തിനടിയിലെ താൻ ഇത് വരെ കാണാത്ത പ്രണയിനിയുടെ സഹായത്താൽ തന്റെ ഉയരങ്ങളിൽ വാസുദേവപണിക്കർ എത്തുന്നതെങ്ങനെ എന്നും അവിടുന്നുള്ള കഥകളും ചിത്രം പറയുന്നു.

ഷെയ്ൻ നിഗം ഗംഭീര പ്രകടനം കാഴ്ച വെച്ച മറ്റൊരു സിനിമയാണ് ഓള്. ഒപ്പം എസ്തർ അനിലും മറ്റു കഥാപാത്രങ്ങളും അവരുടെ ജോലി മികവുറ്റതാക്കി. എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങൾ തുടങ്ങി മുംബൈ ഉൾപ്പെടുന്ന ദൃശ്യ ഭംഗി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ഐസക്‌ തോമസ്‌ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ഒഴുക്കിന് ഭംഗി കൂട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്‌.

ഒരു നിരൂപണത്തിൽ ഒതുങ്ങുന്ന ഒന്നല്ല ‘ഓള്’ എന്ന സിനിമ പറയുന്ന കഥയും അതിന്റെ അവതരണവും. തീയേറ്ററിൽ നിന്നു മാത്രം കണ്ടു ആസ്വദിക്കുമ്പോൾ മാത്രം കിട്ടുന്നതായ അനുഭൂതിയും സന്തോഷവും ഓള് എന്ന ചിത്രത്തിലുണ്ട്. തീർച്ചയായും കണ്ട്‌ അനുഭവിക്കേണ്ട ഒന്നാണ് അത്‌!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments