Tuesday, July 28, 2020

സ്പോർട്സ് മേഖല എക്‌സ്‌പ്ലോർ ചെയ്തു കൊണ്ട് റെജിഷയുടെ ഫൈനൽസ്‌; റിവ്യൂ വായിക്കാം

പി ആർ അരുൺ സംവിധാനം ചെയ്ത്‌ റെജിഷ വിജയൻ പ്രധാന താരമായി എത്തുന്ന പ്രധാന ഓണം റിലീസുകളിൽ ഒന്നായി ഇന്ന് തിയേറ്ററിൽ എത്തിയ ചിത്രമാണ് ഫൈനൽസ്. മണിയൻ പിള്ള രാജു, പ്രജീവ്‌ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. നിരഞ്ജ്‌ മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം പറയുന്നത്‌ ഇന്ത്യയെ പ്രതിനിധീകരിച്ചു ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര സൈക്ലിങ് താരമായ ആലീസ് എന്ന യുവതിയെ പറ്റിയാണ്. പൂർണമായും ചിത്രം പറയുന്നത് സ്പോർട്സിനെ പറ്റിയുമാണ്‌. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ സിനിമയിൽ വരുന്നത് തന്നെയാണ് മലയാള സിനിമയിലെ വലിയ മാറ്റം എന്നും പറയാം.

ഒരു കായിക സിനിമ എന്നത് കൊണ്ട് തന്നെ ഒരൊറ്റ കഥാപാത്രത്തിലോ കായിക ഇനത്തിലോ മാത്രം ചിത്രം പിടിച്ചു നിൽക്കാതെ എല്ലാ വിഭാഗവും എക്‌സ്‌പ്ലോർ ചെയ്തു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആലീസ് ആയി റെജിഷ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്‌. കഥാപാത്രം ആകുവാൻ വേണ്ടി റെജിഷ സഹിച്ച കഷ്ടപ്പാടുകളും പ്രശംസനീയം തന്നെ. അതെല്ലാം സിനിമയിൽ അതിമനോഹരമായി വന്നിട്ടുണ്ട്‌ എന്നത്‌ തന്നെ ആ കഷ്ടപ്പാടുകൾക്കുള്ള അംഗീകാരം തന്നെയാണ്. നിരഞ്ജ്‌ ചെയ്ത കഥാപാത്രവും അത് പോലെ തന്നെ വലിയ പ്രശസ അർഹിക്കുന്നു. സുരാജ് ഒരിക്കൽ കൂടി ഞെട്ടിച്ചു എന്ന് തന്നെ പറയാം. അത്രയും മനോഹരമായാണ് വർഗീസ്‌ എന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്‌. മറ്റു കഥാപാത്രങ്ങളും തങ്ങളുടെ മികച്ചത് തന്നെ നമുക്ക് നൽകിയിട്ടുണ്ട്.


കൈലാസ് മേനോൻ ഒരുക്കിയ സംഗീതം മുന്നേ തന്നെ ഹിറ്റ് ചർട്ടുകളിൽ ഇടം നേടിയവ ആയിരുന്നു. ചിത്രത്തിലും അതേ ഫീൽ തരാൻ സംഗീത സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണം നിർവഹിച്ച സുദീപ്‌ എളമൺ ഇടുക്കിയുടെയും മറ്റും ഭംഗി മനോഹരമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയുടെ ആസ്വാദനം പ്രേക്ഷകരിലേക്ക്‌ എത്തിക്കുന്നതിൽ പ്രധാന പങ്ക്‌ തന്നെ സുദീപ്‌ നിർവഹിച്ച ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്‌.

സ്പോർട്സ് സിനിമ എന്നത് കൊണ്ട് തന്നെ ശ്രമകരമായ ജോലി ആയിരുന്നിട്ടു കൂടി അതിന്റെ ആസ്വാദന ഭംഗി നഷ്ടപ്പെടുത്താതെയാണ് ഫൈനൽസ്‌ ഒരുക്കിയിട്ടുള്ളത്‌. സിനിമയുടെ ഓരോ ഭാഗവും മികച്ചത് എന്ന ലേബൽ വരുത്തുന്നതിൽ സംവിധായകൻ നിർവഹിച്ചതും ചെറിയ പങ്ക് അല്ല. ഫൈനൽസ് പി. ആർ അരുൺ എന്ന ഒരു സംവിധായകന്റെ ചിത്രം കൂടിയാണ് എന്നതും തന്റെ അരങ്ങേറ്റം ഭംഗിയാക്കി എന്നതും ചിത്രം കാണുന്ന ശേഷം പ്രേക്ഷകർക്ക് മനസിലാവും എന്നുറപ്പ്‌.

ഈ ഓണത്തിന് വൻ താരനിര ഇല്ലാതെ പുറത്തിറങ്ങിയ ചിത്രമാണ് ഫൈനൽസ്. മറ്റു ചിത്രങ്ങൾക്കൊപ്പം പരിഗണിക്കേണ്ടതും ഈയൊരു നല്ല കൊച്ചു ചിത്രത്തെ വിജയിപ്പിക്കേണ്ടതും നമ്മുടെ കൂടി കടമായാണ്. നല്ലൊരു സിനിമാറ്റിക് എക്സ്പീരിയസിന് വേണ്ടി ഫൈനൽസിനെ ധൈര്യമായി ഏതൊരു പ്രേക്ഷകനും സമീപിക്കാവുന്നതാണ്.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ധ്യാൻ ശ്രീനിവാസൻ തന്റെ അടുത്ത ചിത്രത്തിൽ ഡിറ്റക്റ്റീവ് സത്യനേശൻ...

ധ്യാൻ ശ്രീനിവാസന്റെ അടുത്ത പ്രോജക്റ്റ് - ഒരു ഡിറ്റക്ടീവിന്റെ രസകരമായ വേഷത്തിൽ അവതരിപ്പിക്കുന്നു. നവാഗതനായ ജിത്തു വയല്ലിൽ സംവിധാനം ചെയുന്ന ഈ കോമഡി ത്രില്ലർ തിരക്കഥയൊരുക്കിയത് ബിപിൻ ചന്ദ്രൻ ആണ്...

തീ പാറുന്ന ആക്ഷൻ മാത്രമുള്ള വോൾഫ് മാൻ

സോഷ്യൽ മീഡിയയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ഹൃസ്വ ചിത്രം. വോൾഫ് മാൻ എന്നു പേരുള്ള 12 മിനിറ്റ് ചിത്രം പൂർണമായും ഹൈ വോൾട്ടെജ് ആക്ഷൻ മാത്രം നിറഞ്ഞതാണ്....

Apple iPhone 11 to be the first...

Apple has officially started producing its flagship  Apple iPhone 11 at the Foxconn plant near Chennai in India. While iPhones have been made in India before,...

ദുൽഖറിന്റെ പിറന്നാളിനോട്‌ അനുബന്ധിച്ച്‌ രക്തദാനം നൽകി തമിഴ്‌നാട്‌ ഫാൻസ്‌

മലയാള നടന്മാർക്ക്‌ മറ്റു ഭാഷയിൽ ആരാധകർ ഉണ്ടാകുന്നത്‌ സാധാരണമാണ്. എന്നാൽ അങ്ങനെയുള്ള ആരാധകർ രക്തദാനം പോലെയുള്ള ചാരിറ്റി കേരളത്തിലെ ആരാധകർ എന്ന പോലെ ചെയ്യുന്നത്‌ വളരെ അപൂർവവും പ്രശംസനീയവുമായ കാര്യമാണ്....

Have a great idea? Young Innovators Program...

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തുവാനും, അവയെ പിന്തുണക്കുവാനും അവ യാഥാർഥ്യമാക്കുവാനും വേണ്ടി കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടപ്പിക്കുന്ന യങ്‌ ഇന്നേവേറ്റേഴ്സ്‌ മീറ്റിന്റെ രണ്ടാം...

ലെഫ്‌റ്റണന്റ്‌ റാമിന്റെ കഥയുമായി ദുൽഖർ; പിറന്നാൾ...

ഹനു രാഘവപുടി സംവിധാനം ചെയ്ത്‌ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന തെലുഗു ചിത്രം പ്രഖ്യാപിച്ചു. ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന് നിർമ്മാതാക്കളായ സ്വപ്ന സിനിമാസ്‌ ആണ് ചിത്രം പ്രഖ്യാപിച്ചത്‌. 'മഹാനടി' എന്ന...

ദുൽഖറിന്റെ പിറന്നാളിന് ഭക്ഷണ വിതരണം നടത്തി...

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ തമിഴ്‌നാട്ടിലെ ആരാധകർ ആണ് അവരുടെ ഇഷ്ട താരത്തിന്റെ ജന്മ ദിനമായ ഇന്ന്‌ ഭക്ഷണ വിതരണവും മറ്റ്‌ ചാരിറ്റി പ്രവർത്തനവും നടത്തിയത്‌. തമിഴ്‌നാട്ടിലെ ഈറോട്‌ സ്വദേശികളായ...

“ഹൃദയം” ടെലിവിഷൻ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ്‌ സ്വന്തമാക്കി....

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ താരജോഡി ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം "ഹൃദയം" ടെലിവിഷൻ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ്‌ സ്വന്തമാക്കി ♥️
0
Would love your thoughts, please comment.x
()
x