പ്രണയവും നൊസ്റ്റാൾജിയയും ചേർന്ന ഒരു ശിശിരകാലം; ഓർമ്മയിൽ ഒരു ശിശിരം റിവ്യൂ വായിക്കാം

വിഷ്ണുരാജ് കഥയെഴുതി വിവേക് ആര്യൻ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഓർമയിൽ ഒരു ശിശിരം. മാക്ട്രോ പിക്ചേഴ്‌സ് നിർമ്മിച്ച്‌ അവതരിപ്പിക്കുന്ന ചിത്രം നമ്മളെ കൂട്ടി കൊണ്ട് പോവുന്നത് ഗൃഹാതുരത്വം നിറഞ്ഞ ഒരു പിടി നിമിഷങ്ങളിലേയ്ക്കാണ്. ഒരു പ്ലസ് ടൂ കാരന്റെ ജീവിതത്തിലും പ്രണയത്തിലും തുടങ്ങി വിജയത്തിലേക്കുള്ള ഓട്ടം വരെ നമുക്ക് ചിത്രം കാട്ടി തരുന്നു. ഇതേ ജോണറിൽ കൗമാര പ്രണയങ്ങൾ പങ്കു വച്ച ഒരുപാട് സിനിമകൾ ഈ അടുത്ത്‌ വന്നിട്ടുണ്ടെങ്കിലും അവയിലെ മികച്ചത് പോലെ തന്നെ ഈ ശിശിരവും അതിന്റേത് മാത്രമായ കാരണങ്ങളാൽ വ്യത്യസ്തവും മനോഹരവുമാണ്. ജീവിതത്തിന്റെ ഓട്ടത്തിൽ നമുക്ക് പ്രിയപ്പെട്ട പലതും വഴിയിൽ വച്ചു നമുക്ക് നഷ്ടപ്പെടാമെന്നു ചിത്രം പറയുന്നുണ്ട്.

നിതിൻ എന്ന പ്ലസ് ടൂകാരനായി ദീപക് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ഒരുപാട് ചിത്രങ്ങളിൽ സഹനടൻ ആയി കണ്ടിട്ടുണ്ടെങ്കിലും ഇതിലെ കഥാപാത്രം അല്പം വ്യത്യസ്തയും തന്മയത്തവും ഉള്ളതായിരുന്നു. പ്രധാന നായികയെ അവതരിപ്പിച്ച പുതുമുഖം അനശ്വരയും നല്ല രീതിയിൽ തന്റെ ഭാഗം പൂർത്തിയാക്കി. ആളുകളിലേക്ക് സിനിമയുടെ മുഴുവൻ ഫീലുമെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അതിനെ സഹായിക്കുന്ന രീതിയിൽ തന്നെയായിരുന്നു അരുൺ ജെയിംസ് ഒരുക്കിയ ഛായാഗ്രഹണവും രഞ്ജിൻ രാജിന്റെ സംഗീതവും.

കഴിഞ്ഞു പോയ കാലത്തേക്, പഠനകാലത്തേക്ക്, പ്രണയകാലത്തേക്ക്, ശിശിര കാലത്തേക്ക്, ഗൃഹാതുരത്വത്തെയുണർത്തി പ്രേക്ഷകനെ ഒരു മനോഹര യാത്രയെന്നോണം കൂട്ടിക്കൊണ്ട് പോകുകയാണ് അണിയറപ്രവർത്തകർ. ഓർമയിൽ ഒരു ശിശിരം നിശബ്ദ കാമുകന്മാർക്ക് ഉള്ളതാണ്, പ്രണയം ഉച്ചത്തിൽ വിളിച്ചു പറയാൻ പറ്റാതെ പോയ ജീവിതത്തിന്റെ ഒഴുക്കിൽ പിടിവള്ളിക്കായി ശ്രമിക്കുന്നതിനിടയിൽ പലതു നഷ്ടപ്പെട്ടവർക്കുള്ളതാണ്.

C/O സൈറ ഭാനു, ബിടെക്ക്, സൺ‌ഡേ ഹോളിഡേ തുടങ്ങിയ മനോഹരമായ മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച Maqtro Pictures ഇത്തവണയും പതിവ് തെറ്റിച്ചില്ല മനോഹരമായ മറ്റൊരു സിനിമ കൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് Maqtro Pictures. കുടുംബ സമേതം നിരാശരവാതെ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം. അതാണ് ഓർമയിൽ ഒരു ശിശിരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x