ത്രില്ലടിപ്പിച്ച്‌ ബോധ്യങ്ങൾ നൽകിക്കൊണ്ട് ‘ഒരു കടത്ത് നാടൻ കഥ’; റിവ്യൂ വായിക്കാം

സിദ്ദിഖിന്റെ മകൻ ഷഹീൻ ഒരു മുഴുനീള നായക വേഷത്തിൽ ആദ്യമായി അഭിനയിച്ച്‌ ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് ഒരു കടത്ത് നടൻ കഥ. പീറ്റർ സാജൻ സംവിധാനം ചെയ്ത ചിത്രം സാഹചര്യങ്ങൾ മൂലം കുഴൽപണക്കടത്തിൽ പങ്ക് ചേരേണ്ടി വന്ന ഷാനു എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌. ഒരു പകൽ മാത്രം നീണ്ടു നിൽക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ഷാനു ആയി മികച്ച പ്രകടനം തന്നെ ഷഹീൻ കാഴ്ച വച്ചു. ഷഹീനെ കൂടാതെ സലിം കുമാർ, ബിജുക്കുട്ടൻ, പ്രദീപ് റാവത്ത്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവരെല്ലാം തന്നെ ശ്രദ്ധേയ പ്രകടനങ്ങൾ പ്രേക്ഷകന് നൽകിയിട്ടുണ്ട്. ജോസഫ് സി മാത്യു നിർവഹിച്ച ചായഗ്രഹണം ആസ്വാദനഭംഗിയും ത്രില്ലർ സ്വാഭാവം സൂക്ഷിക്കുന്നതുമായിരുന്നു. അൽഫോൻസ് ജോസഫ് ഒരുക്കിയ പശ്ചാത്തലവും പാട്ടുകളും തന്നെ മികച്ചത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഒരു പകൽ സംഭവിക്കുന്ന കഥയായത്‌ കൊണ്ട്‌ തന്നെ ആ ത്രില്ലർ സ്വഭാവം മുഴുനീളം കൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. തീർത്തും കൊടുക്കുന്ന പൈസക്ക് മാന്യമായ ആസ്വാദനം നമുക്ക് തരുന്ന സിനിമയാണ് ഒരു കടത്ത് നാടൻ കഥ. താരസാനിധ്യം ഇല്ലാത്ത കൊണ്ട് ഒതുങ്ങി പോവാതെ വിജയം ആക്കേണ്ടതും നമ്മൾ പ്രേക്ഷകരുടെ കടമയാണ്. ഒട്ടും നിരാശ നൽകാത്ത കുറച്ചു സമയം തരാൻ ചിത്രത്തിനായിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments