ചിരിയിൽ ചാലിച്ച പ്രണയകഥ; യമണ്ടൻ പ്രേമകഥ റിവ്യൂ വായിക്കാം !!

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിഥ്വിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങലക്ക് ശേഷം വിഷ്ണു ഉണ്ണി കൃഷ്ണൻ, ബീബി ജോർജ് എന്നിവർ കഥ തിരക്കഥ എന്നിവയൊരുക്കി നവാഗതനായ ബിസി നൗഫൽ സംവിധാനം ചെയ്തു ഇന് തീറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രമാണ് ഒരു യമണ്ഡൻ പ്രണയകഥ.

ലല്ലു എന്ന യുവാവിന്റെയും കൂട്ടരുടേയും ജീവിതത്തിലൂടെ കടന്നു പോവുന്ന കഥ പതിയെ തുടങ്ങുകയും പിന്നീട് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ട്രാക്കിൽ വരുകയും ചെയ്യുന്നു. അനിയന് മുൻപേ ചേട്ടന് കല്യാണം ആലോചിക്കാൻ വേണ്ടി രഞ്ജി പണിക്കാർ കഥാപാത്രം ലല്ലുവിന്റെ കൂട്ടുകാരെ ഏല്പിക്കുന്നിടത്തു കഥ പൂർണമായും തുടങ്ങുന്നു. ഫാമിലി എന്റർടൈന്മെന്റ് ആയി ചിത്രീകരിച്ചിരിക്കുന്ന പ്രേമകഥയിൽ ദുൽഖറിന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്.
ഏകദേശം രണ്ട് വർഷത്തോളം വരുന്ന ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ഛ് വരുന്നു ദുൽഖറിനെ കൂടാതെ സൗബിൻ ഷാഹിർ, സലിം കുമാർ, കഥാകൃത്തു കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സംയുക്ത മേനോൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്‌.

നവഗതൻ എന്നു തോന്നിപ്പിക്കാത്ത രീതിയിൽ ആയിരുന്നു നൗഫൽ തന്റെ ആദ്യ സംരംഭം തീർത്തത്. കഥയ്ക്ക് അനുയോജ്യമായ ഒഴുക്ക് നൽകാൻ സുകുമാറിന്റെ ക്യാമറ കണ്ണുകൾക്കും സാധിച്ചു.
നാദിർഷ ഈണം നൽകിയ പാട്ടുകളിൽ കേള്ക്കാൻ ഇമ്പമുള്ളവയും തിയേറ്റർ പൂരപ്പറമ്പ് ആക്കാൻ ഉത്തകുന്നവയും ഉണ്ടായിരുന്നു. ചിത്രത്തിന്റെ കഥാ പശ്ശ്ചതലം വ്യക്തമാക്കുന്നതിൽ ഓരോ വിഭാഗവും വിജയിച്ചത് കൊണ്ട് തന്നെ യമണ്ഡൻ പ്രണയകഥ തന്നത് തൃപ്തികരമായ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു.

രണ്ടു മണിക്കൂറോളം വരുന്ന സമയം തീയേറ്ററിൽ കുടുംബത്തോടപ്പം കണ്ടു ചിരിച്ചുല്ലസിക്കാൻ ഈ അവധിക്കാലത്തെ ഏറ്റവും നല്ലൊരു ഓപ്‌ഷൻ തന്നെയാണ് ഒരു യമണ്ഡൻ പ്രണയകഥ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments