ചിരിയിലൂടെ ഊരാകുടുക്കുകൾ അഴിച്ചു കൊണ്ട് രഘുവും പിള്ളേരും; പടയോട്ടം റിവ്യൂ വായിക്കാം…!

ചെങ്കൽ രഘു എന്ന ഒറ്റപ്പേര്‌ കൊണ്ട് തന്നെ തീയേറ്ററുകളിലേക്ക് പടയോട്ടം കാണാൻ എത്തിയ പ്രേക്ഷകർ ഒരുപാടുണ്ടായിരുന്നു ഇന്ന്.

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടം ചിരിയും ഒരു പിടി പ്രശ്‌നങ്ങളും നിറഞ്ഞ യാത്രയാണ്. തലസ്ഥാനം മുതൽ കാസർഗോഡ് വരെ ഒരു അടിയുടെ കണക്ക് തീർക്കാൻ വേണ്ടി ചെങ്കൽ രഘുവിനെയും കൂട്ടു പിടിച്ചുള്ള മൂന്നു ചെറുപ്പക്കാരുടെ യാത്ര.

ബിജു മേനോനോടൊപ്പം, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ബേസിൽ ജോസഫ്, സുധി കോപ്പ, അനു സിതാര തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദ്യാവസാനം ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ചു കൊണ്ട് മുന്നേറിയ ചിത്രം മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവരുമെന്നു ഉറപ്പാണ്.

ചെങ്കൽ രഘുവായി ബിജു മേനോൻ നിരഞ്ഞാടി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. യാത്രക്കിടയിലെ നർമഭാഗങ്ങളിൽ പ്രധാന പങ്കും സൈജു കുറിപ്പ്, സുധി കോപ്പ, എന്നിവർക്കാണ്. യാത്രക്കിടയിലെ ഓരോ സ്ഥലങ്ങളിലും അതാത് സ്‍ലാങ്ങുകൾ കൂട്ടി ചേർത്തു പോവുന്നതിൽ തിരക്കഥകൃത്തുക്കൾ വിജയിച്ചിട്ടുണ്ട്

പ്രശാന്ത് പിള്ളയുടെ സംഗീതം പടയോട്ടത്തിന്റെ ഭംഗി കൂടുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ ഛായാഗ്രാഹകൻ സതീഷ് കുറുപ്പിന്റെ വിഷ്വൽസും ചിത്രത്തിന് മോഡി കൂട്ടുന്നു.

കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം ചിരിച്ചുല്ലസിച്ചു കാണാവുന്ന കിടിലൻ പടം തന്നെയാണ് പടയോട്ടം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments