തിയേറ്ററുകളിൽ ചിരിയുത്സവം തീർത്ത്‌ ജയറാം; പട്ടാഭിരാമൻ ഒരു കിടിലൻ എന്റർടൈനർ [Review]

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പട്ടാഭിരാമൻ. ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ജയറാം – കണ്ണൻ താമരക്കുളം കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്‌ പട്ടാഭിരാമന്. റിലീസിന് മുന്നെ തന്നെ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് ജയറാം അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രം. ഒരു പ്രത്യേക സാഹചര്യത്തിൽ ഇയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്‌.

പുത്തൻ പണം, കനൽ, പുതിയ നിയമം, സോളോ തുടങ്ങി നിരവധി സിനിമകൾ നിർമ്മിച്ച അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് പട്ടാഭിരാമൻ നിർമ്മിച്ചിരികുന്നത്. ഒരു ആത്മാര്‍ത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്‌. പക്ഷേ ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ ഒരു അംഗമാണ്‌ പട്ടാഭിരാമന്‍. വേറൊന്നും ശരിയായില്ലെങ്കിലും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ കര്‍ക്കശ സ്വഭാവമാണ് പട്ടാഭിരാമന്. ഇതുമൂലം ഒരുപാട്‌ പ്രതിസന്ധികള്‍ ഇയാൾക്ക്‌ ജീവിതത്തിൽ നേരിടേണ്ടി വരുന്നു. നിരന്തരം ലഭിക്കുന്ന സ്ഥലംമാറ്റമാണ് അതിലൊന്ന്. തനിക്ക് ലഭിച്ച ഇരുപത്തിനാലാമത്തെ സ്ഥലം മാറ്റവുമായി തിരുവനന്തപുരത്ത്‌ എത്തുന്ന പട്ടാഭിരാമന്‍റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒരേ സമയം തമാശയും ത്രില്ലർ രൂപത്തിലും കഥ പറഞ്ഞു പോകുന്ന സിനിമ മികച്ച ഒരു അനുഭവമാണ് പ്രേക്ഷകന് നൽകുന്നത്‌.

ഒരിടവേളക്ക്‌ ശേഷം പ്രേം കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് പട്ടാഭിരാമൻ. ജയറാം – പ്രേം കുമാർ രംഗങ്ങളെല്ലാം പ്രേക്ഷകർക്ക്‌ ചിരിയുത്സവം തീർക്കുന്നതായിരുന്നു. നായികയായി വന്ന മിയ, ഷീലു എബ്രഹം തുടങ്ങിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. രവിചന്ദ്രന്റെ ഛായാഗ്രഹണം ചിത്രത്തെ പ്രേക്ഷകന് ആസ്വാദ്യകരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. എം. ജയചന്ദ്രൻ ഒരുക്കിയ സംഗീതവും വളരെ മികച്ചതായിരുന്നു.

നർമ്മ മുഹൂർത്തങ്ങൾ ഒരുപാട്‌ ഉള്ള അൽപം ത്രില്ലർ രീതിയിൽ കഥ പറഞ്ഞു പോകുന്ന കുടുംബ സമേതം കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു കോമഡി ത്രില്ലർ എന്റർടൈനർ തന്നെയാണ് കണ്ണൻ താരമക്കുളം – ജയറാം കൂട്ടുകെട്ടിൽ നിന്ന് ഇത്തവണ പ്രേക്ഷകന് ലഭിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments