വേറിട്ട ഒരു പോരാട്ടവുമായി കാലിക പ്രസക്തിയുള്ള ചിത്രം; പൂഴിക്കടകൻ റിവ്യൂ

ചെമ്പൻ വിനോദ്, ജയസൂര്യ എന്നിവരെ പ്രധാന താരമാക്കി നവാഗതനായ ഗിരീഷ് നായർ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘പൂഴിക്കടകൻ’. ഹവിൽഥാർ സാമൂവലിന്റെ നാട്ടിലെ അവധിക്കാലത്തിലൂടെ പുരോഗമിക്കുന്ന സിനിമ അയാളുടെ ജീവിതത്തിലെ ചില സുപ്രധാനവും അപ്രതീക്ഷിതവുമായ സംഭവങ്ങളിലൂടെ കടന്നു പോവുന്നതും അതിനോടുള്ള സാമൂവലിന്റെ പ്രതികരണങ്ങളും ആണ് ചിത്രം പറയുന്നത്‌.

സാമുവൽ ആയി ചെമ്പൻ വിനോദ് ആണ് വേഷമിടുന്നത്‌. ജയസൂര്യ, ധന്യ ബാലകൃഷ്ണൻ, മാല പാർവതി, അലൻസിയർ, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. കെട്ടുറപ്പുള്ള കഥയ്ക്ക് ലഭിച്ച മികച്ച അവതരണം തന്നെയാണ് പൂഴിക്കടകൻ ആസ്വാദ്യകരമാക്കുന്നത്. ബിജിപാൽ ഒരുക്കിയ സംഗീതം മികച്ചതായിരുന്നു. ഛായാഗ്രഹണവും ചിത്രത്തിന്റെ ഈണവും ഒഴുക്കും മൻസിലാക്കിയുള്ളതായിരുന്നു.

മൊത്തത്തിൽ പൂഴിക്കടകൻ എന്നത് കുടുംബപ്രേക്ഷകർക്ക് എന്നോ യുവാക്കൾക്ക് എന്നോ തരം തിരിവ് ഇല്ലാതെ എല്ലാ പ്രേക്ഷകരെയും തീയേറ്ററിൽ ഉള്ള സമയം പിടിച്ചിരുത്തുന്ന ഒരു ചിത്രമാണ്. നിരാശപ്പെടുത്തില്ല എന്ന ഉറപ്പുള്ള മറ്റൊരു മലയാളം സിനിമ കൂടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments