പ്രണയത്തിന്റെ തീവ്രതയും ദ്വീപിന്റെ ദൃശ്യ ഭംഗിയും; പ്രണയ മീനുകളുടെ കടൽ റിവ്യൂ

ഒരു ഇടവേളയ്ക്ക് ശേഷം കമൽ ഒരുക്കുന്ന പ്രണയമീനുകളുടെ കടൽ ആണ് ഇന്നലെ റിലീസ്‌ ആയതിൽ മറ്റൊരു പ്രധാന സിനിമ. ജോൺ പോൾ ഒരുക്കുന്ന കഥയിൽ വിനായകൻ ദിലീഷ് പോത്തൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്നു.

ഇതിവൃത്തം:

ലക്ഷദ്വീപിലെ കവരത്തിയില്‍ തകർന്നു കിടക്കുന്ന ഒരു ഉരു നന്നാക്കിയെടുക്കാനായി കോഴിക്കോട് നിന്ന് ഒരു സംഘം കപ്പൽ പണിക്കാർ എത്തുന്നു. ആ കൂട്ടത്തിലുള്ള അജ്മൽ എന്ന ചെറുപ്പക്കാരന് ദ്വീപിലെ ജാസ്മിൻ എന്ന മുസ്ലിം കുട്ടിയോട്‌ ഉണ്ടാവുന്ന പ്രണയവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്‌.

അനാർക്കലി, മോസയിലെ കുതിര മീനുകൾ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ലക്ഷദ്വീപിന്റെ ഭംഗി ഒപ്പിയെടുക്കുന്ന മറ്റൊരു സിനിമയാണ് പ്രണയ മീനുകളുടെ കടൽ. തീർത്തും സൗന്ദര്യമേറിയ ആഖ്യാനവും ചിത്രീകരണവുമാണ് പ്രണയമീനുകൾ നമുക്ക് തരുന്നത്. ചിത്രത്തിന്റെ കഥ പോലെ തന്നെ വലിയൊരു വിഷ്വൽ ട്രീറ്റ് കൂടിയാണ് ഈ സിനിമ. കടലിന്റെയും വികാരങ്ങളുടെയും ഒരു വലിയ നിഴൽ തന്നെ നമുക്ക് തരാൻ ഛായാഗ്രാഹകൻ വിഷ്ണു പണിക്കരിന് സാധിച്ചിട്ടുണ്ട്. സർഗീതം ഒരുക്കിയ ഷാൻ റഹ്മാനും തന്റെ ജോലി വളരെ ഭംഗിയായി നിർഹിച്ചിരിക്കുന്നു.

സ്രാവ് വേട്ടക്കാരനായ ഹൈദർ ആയി വിനായകൻ മറ്റൊരു ഞെട്ടിപ്പിക്കുന്ന അഭിനയമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്‌. ദിലീഷ്‌ പോത്തനും പ്രണയ ജോടികളായി എത്തിയ പുതുമുഖങ്ങൾ ഗബ്രി ജോസും റിദ്ധി കുമാറും തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌.

തീർച്ചയായും ഒരിക്കലും നിരാശരാവില്ല എന്ന ഉറപ്പോടെ സമീപിക്കാവുന്ന ഒരു ചിത്രമാണ് പ്രണയമീനുകളുടെ കടൽ. കാണാ കാഴ്ചകളും പ്രണയത്തിന്റെ തീവ്രതയും ഒരുക്കിക്കൊണ്ടൊരു നല്ല സിനിമ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments