പൃഥ്വിരാജ്‌ – ഇന്ദ്രജിത്‌ ഒന്നിക്കുന്ന ‘അയൽവാശി’ ; ഇർഷാദ്‌ പാരാരി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ!!

    സഹസംവിധായകനായ ഇർഷാദ് പരാരി ആദ്യമായി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് – ഇന്ദ്രജിത്ത് ഇന്നുവരെ ഒന്നിക്കുന്നു. അയൽവാശി എന്നായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് അറിയാൻ കഴിഞ്ഞത്. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ, നായകനായി അഭിനയിച്ച 9, ആദം ജോവാൻ തുടങ്ങിയ ചിത്രങ്ങളിലും സംവിധാന സഹായി ആയിരുന്നു ഇർഷാദ്. സഹോദരനും തിരക്കഥാകൃത്ത്‌ കൂടിയായ മുഹ്‌സിൻ പരാരി ആദ്യമായി സംവിധാനം ചെയ്ത KL 10 എന്ന ചിത്രത്തിലും ഇർഷാദ് സംവിധാന സഹായി ആയിരുന്നു.

    Prithviraj with Zakariya, Muhsin & Irshad

    മുൻപ് സംവിധായകൻ സക്കറിയ, മുഹ്‌സിൻ പരാരി, ഇർഷാദ് പരാരി എന്നിവർക്കൊപ്പമുള്ള പൃഥ്വിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനു പുറകെയാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Oldest
    Newest Most Voted
    Inline Feedbacks
    View all comments