കലാഭവൻ ഷാജോൺ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകൻ ആവുന്ന ബ്രദേഴ്സ് ഡേയുടെ ടീസറിന് വമ്പൻ വരവേൽപ്പ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് ആശംസയുമായി മലയാള സിനിമലോകത്തെ പല പ്രമുഖരും എത്തിയിരിക്കുകയാണ്. പൃഥ്വിക്കും ഷാജോണിനും ആശംസ നേർന്ന് ആദ്യം എത്തിയത് മോഹൻലാൽ ആണ്.
ഒപ്പം നസ്രിയ, ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് തുടങിയവരും ടീസറിന് ആശംസയുമായി എത്തിയിരുന്നു.
ഇതുവരെ ഏതാണ്ട് 7 ലക്ഷത്തിനടുത്ത് വ്യൂസ് ആണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ, മിയ, മഡോണ തുടങ്ങിയവർ നായികമാരായി എത്തുന്ന ചിത്രം ഒരൊറ്റ ടീസർ കൊണ്ട് വലിയ ഓളം ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ. ഓണത്തിന് തിയേറ്ററിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്.
Subscribe
Login
0 Comments