തരംഗമായി “Queen “…ആഘോഷമാക്കി പുതുതലമുറ !!!

തരംഗമായി "Queen "

 

ക്യാമ്പസ് ചിത്രങ്ങൾ ഏകാലവും ഏവർക്കും ഒരു ഹരമാണ്,,, ഒപ്പം കലാലയത്തിൽ നിന്ന് പടി ഇറങ്ങിയവർക്ക് മധുരം നിറഞ്ഞ ഓർമ്മകൾ ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു നൊമ്പരം പോലെയും കാൽ എടുത്ത് വെയ്ക്കാൻ കാത്തിരിക്കുന്നവർക്ക് ആവേഷവുമാണ് ഒരു ക്യാമ്പസ് ചിത്രം കാണുമ്പോൾ പ്രകടമാവുന്നത്..

● QUEEN എന്ന് ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കുന്നത് mechanical Batch ലേക്ക് ഒരു അഡമിഷൻ എടുക്കുന്നതിന് തുല്യം എന്ന് പോലെയാണ് നമ്മൾ അവരിൽ ഒരാളായി മാറുന്നു എന്ന് പോലെയാവും തീയേറ്ററിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ.. ഒരു ക്യാമ്പസ് ചിത്രത്തിന് വേണ്ട എല്ലാ ഘടങ്ങളും വേണ്ടുവോളം ഈ ചിത്രത്തിലുണ്ട് …. പക്ഷെ അതു മാത്രമല്ലാ അതിലുപരി നിലവിൽ സമുഹത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചില പൊറാട്ട് നാടകം കണക്കെയുള്ള കാര്യങ്ങൾ ശക്തമായ ഭാഷയിലുടെ ചോദ്യ ചിഹ്നത്തിന്റെ രുപത്തിൽ അതോടൊപ്പം, വ്യക്തവും നിഷ്പക്ഷവുമായി അവതരണ ശൈലിയിലുടെയുമാണ് നമുക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ അമരക്കാർ ഏവരും ച്ചേർന്ന് എത്തിച്ചിരിക്കുന്നത്…

“” പടം ബോർ അടിപ്പിക്കുമോ?? നാം കണ്ട മറന്ന് ക്യാമ്പസ് ചിത്രങ്ങളെ അപേക്ഷിച്ച് എന്ത് പുതുമയാണ് ഈ ചിത്രത്തിനുള്ളത്??? “””
അല്പ സ്വല്പം എങ്ങും തൊടാതെ
വിശദികരിക്കാം

● നാട്ടിൽ പലരുടെയും മനസ്സിൽ ഉറങ്ങികിടക്കുന്ന് കാമ പരിവേശകർ ഉണരുന്നു ഗോവിന്ദ ചാമിമാർ ഉടലെടുക്കുന്നു… ഇതിന്റെ കാരണം ഇന്ത്യൻ ഭരണ ഘടനയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കോ..?? വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും
പക്ഷെ ഈ ചിത്രം കണ്ടാൽ നിങ്ങൾ ഏറെ കുറെ ഞാൻ മേൽ പറത്തത് വിശ്വസിച്ചു പോകും…
നമ്മുടെ സമുഹത്തിൽ നിദിയും ഞായവും, ചിലർക്ക് അതൊരു പോത്സാഹനം പോലെയാണ് പല ക്രത്യങ്ങളും ച്ചെയ്ത കുട്ടാൻ…

● ദിനംപ്രതി സഹോദരി മാരുടെ പേരിനോടൊപ്പം # tag ഒരു പെരുകുന്നു ഇതിനൊരറുതി ഇതുവരെയായിട്ടില്ല ഇനി ഉണ്ടാകുമോ??
കണ്ട് സദാചാര സംഭവത്തെ കുറിച്ച് ഓർത്ത് രണ്ടു തുള്ളി ജീവൻ പൊഴിക്കുന്ന യഥാർത്ഥ കപട സദാചാര വാദികളെ കുറിച്ച് ,.. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒരു ഉളുപ്പും കൂടാതെ കൈകടത്തുന്ന അധികാര ദുർവിനിയോഗം ചെയ്യുന്ന അല്പൻ മരെ കുറിച്ചും ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്..
പൈസയുള്ളവന് വിദ്യാഭ്യാസം വിലയ്ക്കുവാങ്ങി എന്ത് ആഭാസം നടത്തുവാനും.. പൊളിറ്റിക്കൽ പവറും മണി പവറും ഉണ്ടേൽ
ഈ നാട്ടിൽ എന്തും നടക്കും ….. ചുരുക്കിപ്പറഞ്ഞാൽ പാവപ്പെട്ടവന് ഒരു നിയമം പണക്കാരന് മറ്റൊരു നിയമം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒരു സന്ദേശ രുപേണ ചിത്രത്തിലൂടെ നമ്മോട് വ്യക്തമാക്കുന്നുണ്ട്…

“” ആഹഹാ അപ്പോൾ സന്ദേശങ്ങൾ മാത്രമേ ഉള്ളൂ?? “”

● ഞാൻ മേൽപ്പറഞ്ഞ പോലെ ഒരു ക്യാമ്പസ് ചിത്രത്തിനു വേണ്ട എല്ലാ ഐറ്റംസും അതിൽ കൂടുതലും ഈ ചിത്രത്തിലുണ്ട്…
ക്യാമ്പസിലെ സ്ഥിരം ഐറ്റമായ പ്രണയത്തിന് ഈ ചിത്രത്തിൽ യാതൊരുവിധത്തിലും
വലുതായ ഒരു സ്ഥാനം നൽകിയിട്ടില്ല,, അതിലുപരി തട്ട് പൊള്ളപ്പൻ bgm ഉം ഗാനങ്ങളും, കിടിലൻ സഘട്ടന sequences ഉം,രസകരമായ നർമ്മ മുഹൂർത്തങ്ങളും, സ്വല്പം കാര്യ വിവരം ഉളവാക്കുന്ന സീൻസും ,ഏതൊരു കഠിന മനസ്സുള്ളവനെയും അല്പ സ്വല്പം ഇമോഷണൽ ആക്കുന്ന തരത്തിലുള്ള കാഴ്ചകളും ചിത്രത്തിൽ സമ്പന്നമായിരുന്നു…

● ഏറെക്കുറെ പുതിയ മുഖങ്ങളും കുറച്ച് പഴയ മുഖങ്ങളും ഒന്നിച്ച് അഭിനയിച്ച ഈ ചിത്രം പോസ്റ്ററിലെ താരമൂല്യം എന്ന ഘടകം കാറ്റിൽ പറത്തിക്കൊണ്ട് ധൈര്യമായി ടിക്കറ്റെടുത്താൽ നിങ്ങൾ ഒരിക്കലും പരിപൂർണ്ണ നിരാശരാവില്ല അഴകും മിക്കവും ഭദ്രതയും തീവ്രതയും ഉള്ളൊരു ഒരു കാഴ്ച
തീയേറ്ററിൽ കണ്ടുതന്നെ ആസ്വദിക്കുക …

■ റേറ്റിംഗ്
3.75\5

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments