മനം തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ. അതിനൊപ്പം ആകാംഷയുടെയും രണം; റിവ്യൂ വായിക്കാം…

നവാഗതനായ നിർമൽ സഹദേവ് കഥയെഴുതി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് രണം/ Detroit crossing.

പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച രണത്തിന് ട്രയ്ലറിലൂടെയും സ്നീക്ക് പീക്കിലൂടെയും ലഭിച്ച പ്രതീക്ഷകളുടെ ഭാരം ചെറുതായിരുന്നില്ല.

ടൊറന്റോയിൽ ഗരേജ് നടത്തുന്ന ഭാസ്കരനും അയാൾ വളർത്തു മകനായി കൂടെ കൂട്ടിയ ആദിയിൽ നിന്നും കയ്യടക്കി വാഴുന്ന ദാമോദറിൽ തീരുന്നതാണ് രണത്തിന്റെ കഥ. ദാമോദറിന് ഒരിക്കലും വിട്ടു കളയാൻ കഴിയാത്ത തന്റെ ജോലിക്കാരൻ ആയ ആദിയെ തന്നിലേക്ക് തന്നെ നിർത്താൻ ദാമോദർ ചെയ്യുന്ന കാര്യങ്ങളും കൈ വിട്ടു പോകുന്ന ഡെട്രോയ്റ്റിനെ വീണ്ടെടുക്കാനുള്ള വഴികളും അടങ്ങുന്ന ദാമോദറിന്റെ മാസ്റ്റർ പ്ലാൻ ആണ് രണം പറയുന്നത് തന്റെ ധൗത്യത്തിൽ ജയിക്കുന്നത് ആദിയോ ദാമോദറോ എന്നത് പടം കണ്ടു തന്നെ അറിയേണ്ടുന്ന കാര്യമാണ്. സ്റ്റൈലിഷ് ഇൻട്രോയിൽ തുടങ്ങി പടത്തിലുടനീളം തന്റെ സ്ക്രീൻ പ്രെസെൻസ് കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നു പൃഥ്വി. ദാമോദർ ആയി റഹ്മാനും തന്റെ ഭാഗം കിടിലമാക്കിയിരിക്കുന്നു. സെൽവൻ ആയി വന്ന അശ്വിൻ, ഭാസ്‌കർ ആയി വന്ന നന്ദു, തുടങ്ങിയ ഓരോ കഥാപാത്രങ്ങളും ഓർമയിൽ സൂക്ഷിക്കാൻ പാകത്തിലുള്ള മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട് ചിത്രത്തിൽ.

ഇഷ തൽവാറും ചിത്രത്തിൽ പ്രധാന്യമർഹിക്കുന്ന റോൾ ചെയ്യുന്നു.

ഡിട്രോയിറ്റ്‌ നഗരത്തിന്റെ സൗന്ദര്യം കാണാൻ സാധിക്കും ചിത്രത്തിൽ. സംഘട്ടന രംഗങ്ങൾ ആയാലും ഇമോഷണൽ സീനുകൾ ആയാലും പ്രാധാന്യം വിട്ടു പോവാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിട്ടുണ്ട് സിനിമറ്റോഗ്രാഫർക്ക്.

ചിത്രത്തിന് ലഭിക്കുന്ന എല്ലാ കയ്യടികളിലും എല്ലാ ഭാഗങ്ങളിലും ഒരു പോലെ ആ കയ്യടി അർഹിക്കുന്ന വിഭാഗമാണ് സംഗീതം, പശ്ചാത്തല സംഗീതം ആയാലും പാട്ടുകൾ ആയാലും എല്ലാം കിടു എന്ന വാക്കിനപ്പുറം അർഹിക്കുന്നു. ജേക്ക്സ് ബിജോയ് തന്റെ കഴിവ് ഒരു തവണ കൂടി തെളിയിച്ചിരിക്കുകയാണ് രണത്തിലൂടെ.

ഒരു ചെറിയ പയ്യനെ പൃഥ്വി എന്ത്കൊണ്ട് വിശ്വസിച്ചു എന്നതിനുള്ള തെളിവ് ആണ് രണം. നിർമൽ സഹദേവ് എന്ന കുട്ടിത്തം നിറഞ്ഞ ചിരിക്കു പിന്നിൽ ഉത്തരവാദിത്വ ബോധമുള്ള കഴിവുള്ള സംവിധായകൻ ഉണ്ടെന്ന് രണം കുറിച്ചു വയ്ക്കുന്നു. ഓരോ സീനുകളും എങ്ങനെ വേണമെന്ന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നിരിക്കണം നിർമലിന് എന്നു വ്യക്തമാണ്.

ട്രയ്ലർ തന്ന പ്രതീക്ഷകളെ മാറ്റി വച്ചു കൊണ്ട് രണത്തെ സമീപിക്കുമ്പോൾ ഒരു സ്റ്റൈലിഷ് ക്ലാസ്സി ആക്ഷൻ ത്രില്ലർ നമുക്ക് കാണാൻ സാധിക്കുന്നു. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉള്ള അതിലുപരി ആകാംഷയിൽ കോരിതരിച്ചു കാണാവുന്ന ഒരു ചിത്രമാണ് രണം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments