കുടുംബസമേതം ആഘോഷിക്കാൻ മറ്റൊരു നല്ല ചിത്രം കൂടി: ഷിബു റിവ്യൂ വായിക്കാം

സിനിമമോഹങ്ങൾ ആയി നടക്കുന്ന ഒരു സിനിമ നടന്റെ ആരാധകന്റെ കഥയാണ് ഷിബു. എന്നാൽ അതിലുപരി വ്യക്തമായ കഥയും നല്ല നിമിഷങ്ങളും ഷിബു നമുക്ക് തരുന്നു.
ഇന്ന് തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രമാണ് ഷിബു. 32ആം അധ്യായം, 23ആം വാക്യം എന്ന ചിത്രത്തിന് ശേഷം അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖമായ കാർത്തിക്ക് രാമകൃഷ്ണൻ നായകൻ ആവുന്നു. ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ചു കുര്യൻ നായികയായി എത്തുന്നു.

Shibhu Movie

മലയാള ചിത്രങ്ങളുടെ അതിലുപരി, സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയവരുടെ ആരാധകനായ ഷിബുവിന്റെ സിനിമമോഹങ്ങളും അതിനു വേണ്ടിയുള്ള പ്രയത്നങ്ങളും അപ്രതീക്ഷിത നിമിഷങ്ങളും സിനിമ പറയുന്നു.

വളരെ മികച്ച രീതിയിൽ കഥയെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. പക്വതയാർന്ന അഭിനയം കാട്ടിക്കൊണ്ട് കാർത്തിക്ക് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. സജിത് പുരുഷന്റെ ഛായാഗ്രഹണവും സച്ചിൻ വാര്യരുടെ സംഗീതവും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.
കർഗോസ് സിനിമാസ് നിർമിച്ച ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന സലിം കുമാർ, അൽത്താഫ് സലിം, ഹരിത നായർ തുടങ്ങിയവരും അവരുടെ ജോലി ഭംഗിയാക്കിയിരിക്കുന്നു.

ചുരുക്കത്തിൽ വാരാന്ത്യം അടിച്ചു പൊളിക്കാനുള്ളതെല്ലാം ഷിബു നമുക്ക് തരുന്നുണ്ട്. കുറച്ചു നേരം എല്ലാം മറന്നു എൻജോയ് ചെയ്യിപ്പിക്കാൻ ഷിബുവിനെ കൊണ്ട് സാധിക്കും എന്നുറപ്പാണ്..!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments