വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2020

മാസ്സ് കാണിച്ച്‌ ബോസ്, ചടുലത നിറഞ്ഞ ആക്ഷനുമായി മമ്മൂട്ടി ഷോ വീണ്ടും; ഷൈലോക്ക് റിവ്യൂ വായിക്കാം

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാസ്സ് മസാല ചിത്രം ചെയ്യാനൊരുങ്ങിയ മമ്മൂട്ടിയെ പ്രേക്ഷകർ കാത്തിരുന്നത് വലിയ ആകാംഷയോടെ ആയിരുന്നു. പുറത്തിറങ്ങിയ ടീസറും ട്രയ്ലറും വലിയ പ്രതീക്ഷകളും തന്നു കൊണ്ട് അവസാനം ഇന്നാണ് ചിത്രം പുറത്തിറങ്ങിയത്. നവാഗതരായ ബിബിൻ മോഹനും അനീഷ്‌ ഹമീദും ചേർന്ന് കഥയൊരുക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ പറയുന്നത് മലയാള സിനിമയിലേക്ക് പണം ഫിനാൻസ് ചെയ്യുന്ന ബോസ് എന്നയാളെ പറ്റിയും അയാളെ തറ പറ്റിക്കാനുള്ള ചിലരുടെ ശ്രമവുമാണ്.

മമ്മൂട്ടിയെ കൂടാതെ രാജ് കിരൺ, ഷാജോൺ, സിദ്ദിഖ്, ബൈജു, ഹരീഷ് കണാരൻ തുടങ്ങി വൻ താരനിര സിനിമയിലുണ്ട്. വളരെ നാളുകൾക്ക് ശേഷം വളരെ എനർജെറ്റിക്ക് ആയ പെർഫോമൻസ് ആണ് മമ്മൂട്ടിയിൽ നിന്ന് കാണാൻ സാധിച്ചത്. ബോസ് എന്ന കഥാപാത്രമായി അഴിഞ്ഞാടുകയായിരുന്നു എന്നു പറഞ്ഞാലും കുറഞ്ഞു പോകില്ല. മറ്റുള്ളവരും തങ്ങളുടെ റോളിനോട് നീതി പുലർത്തി. ചടുലത നിറഞ്ഞ തിരക്കഥയ്ക്ക് മസാലയിൽ ഒട്ടും കുറവില്ലാത്ത മേയ്ക്കിങ് നൽകി അജയ് വാസുദേവും മികവ് പുലർത്തി. ഗോപി സുന്ദർ ഒരുക്കിയ സംഗീതം എന്നത്തേയും പോലെ മാസ് ക്കാ ബാപ്പ് എന്നു തന്നെ പറയണം. റെനദേവ് ഒരുക്കിയ ഛായാഗ്രഹണവും തൃപ്തികരമായിരുന്നു.

ചുരുക്കത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ കാണാവുന്ന മാസ്സ് ആക്ഷൻ പടമാണ് ഷൈലോക്ക്. മികച്ച സിനിമകൾക്കൊപ്പം ഇത്തരം മാസ്സ് ആക്ഷൻ സിനിമ താല്പര്യം ഉള്ള പ്രേക്ഷകരുടെ ആസ്വാദനം കൂടി മാനിക്കുന്ന മമ്മൂക്കയുടെ സെലക്ഷൻ അഭിനന്ദനാർഹം തന്നെ. നിരാശരാവാതെ കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാമെന്ന ഗ്യാരണ്ടി ഷൈലോക്ക് തരുന്നുണ്ട്.

avatar
  Subscribe  
Notify of

Trending Articles

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകി 4...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌ ഫിലിം പുറത്തിറങ്ങി...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ; സൗത്ത്‌ ഇന്ത്യയിലെ...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

ദുരിതാശ്വാസ സഹായമായി നയൻതാരയും; നൽകിയത് 20 ലക്ഷം രൂപ

സൗത്ത് ഇന്ത്യയിലെ തന്നെ വിലകൂടിയ താരമായ നയൻസും കൊറോണയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് പങ്കാളിയാവുന്നു. രാജ്യം മുഴുവൻ ഒരുമിച്ചു നിൽക്കുമ്പോൾ താരങ്ങളും അതിൽ പങ്കു ചേരുന്നത് വലിയ പ്രശംസ അർഹിക്കുന്ന ഒന്നാണ്. 20...

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള സന്ദേശം ഏറ്റെടുത്ത്‌ സിനിമ ലോകവും

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ;...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...