ലളിതം, സുന്ദരം, അതിമനോഹരം; മനോഹരം റിവ്യൂ വായിക്കാം

ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമക്ക്‌ ശേഷം അൻവർ സാദിഖ് വിനീത് ശ്രീനിവാസനെ പ്രധാന താരമാക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മനോഹരം. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറും പിന്നാലെ വന്ന ഗാനവും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കലാക്കലാണ് നിർമ്മാണം. വിനീതിനെ കൂടാതെ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് പരംബോൽ, അഹമ്മദ് സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്‌. അപര്‍ണ ദാസാണ് നായികയായി എത്തുന്നത്‌.

ഇതിവൃത്തം:

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി എന്ന ഗ്രാമാന്തരീക്ഷത്തിലാണ് മനോഹരത്തിന്റെ കഥ പറയുന്നത്‌. വിനീത്‌ ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനോഹരൻ എന്ന മനു തനി നാട്ടിൻപുറത്തുകാരൻ ആണ്. ടെക്നോളജിയുടെ കടന്നുവരവ്‌ മൂലം മനുഷ്യ പ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകൾ ഉണ്ടായിട്ടുണ്ട്‌. അതിൽ ഒന്നാണ് ചുവരെഴുത്ത്‌. ഫ്ലെക്സ്‌ യുഗം കടന്ന് വന്നത്തോടെ അതിലേക്ക്‌ ചുവടുമാറാൻ നിർബന്ധിതനാകുന്ന നായകന്റെ പിന്നീടുള്ള ശ്രമങ്ങളെയാണ് നർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഈ സിനിമയിലൂടെ പറയുന്നത്‌.

മനു എന്ന നാട്ടിൻപുറത്തുകാരനായിട്ട്‌ വിനീത്‌ ശ്രീനിവാസൻ വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു എന്ന് പറയാം. ഒരുപക്ഷെ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നും നായകനായ വിനീത്‌ തന്നെയാണ്. ബേസിൽ ജോസഫ്‌, ഇന്ദ്രൻസ്‌ നായികയായി വന്ന അപർണ ദാസ്‌ എല്ലാവരും അവരുടെ റോളുകൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. ജെബിൻ ജേക്കബ്‌ ഒരുക്കിയ ഛായാഗ്രഹണം പാലക്കാടിന്റെ ദൃശ്യഭംഗി മുഴുവൻ കാണിച്ചു തരുന്നുണ്ട്‌. സഞ്ജീവ്‌ ടി‌ ഒരുക്കിയ സംഗീതം ചിത്രത്തോട്‌ ചേർന്നു നിൽക്കുന്നതായിരുന്നു.

കൊച്ചു കൊച്ചു തമാശകളും ഭംഗിയുള്ള കാഴ്ചകളുമായി കഥ പറയുന്ന ചിത്രമാണ് മനോഹരം. കാണുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ അതൊരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്‌. ഒറ്റവാക്കിൽ അതിമനോഹരമാണ് ഈ ‘മനോഹരം’.

Source: B4Blaze

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments