മനസ്സും കാതും കണ്ണുകളും കവർന്നു കൊണ്ട് അമ്പിളി! Review

ഗപ്പി എന്ന ചിത്രത്തിന് ശേഷം ഇ4 എന്റർട്ടേയ്ൻമെന്റ് നിർമിച്ചു ജോൺ പോൾ ജോർജ് തന്നെ കഥയൊരുക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അമ്പിളി. പ്രധാന കഥാപാത്രം അമ്പിളിയെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നതോടൊപ്പം നസ്രിയയുടെ സഹോദരൻ നവീൻ നസീം ഒരു പ്രധാന വേഷം ചെയ്യുന്നു. പുതുമുഖം തൻവി റാം ആണ് നായിക. വെട്ടുക്കിളി പ്രകാശൻ, ജാഫർ ഇടുക്കി തുടങ്ങി വലുതും ചെറുതുമായ വൻ താരനിര ചിത്രത്തിലുണ്ട്.

അമ്പിളി എന്ന ജവാന്റെ മകൻ പിതാവിന്റെ മരണശേഷം നാട്ടിലേയ്ക്ക് വരുന്നതും തുടർന്നുള്ള ജീവ്തവും പറഞ്ഞു തുടങ്ങുന്ന അമ്പിളി ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേയ്ക്ക് എത്തുമ്പോൾ ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ സഹോദര സ്ഥാനമുള്ള സുഹൃത്തിനൊപ്പം തുടങ്ങുന്ന സൈക്കിൾ യാത്രയിലൂടെ പ്രേക്ഷക മനസുകളിലേയ്ക്ക് ചവിട്ടി കേറുന്നു.

താൻ എന്താണോ ചെയ്യുന്നത് അതിനെ പറ്റി വ്യക്തമായ ബോധ്യമുള്ള എഴുത്തും മെയ്ക്കിങ്ങും ആണ് ജോൺ പോൾ ജോര്ജിന്റെത്. ഗപ്പി കണ്ടിറങ്ങിയപ്പോൾ കിട്ടിയതിന്റെ നൂറിരട്ടി ഫീലാണ് അമ്പിളി നമുക്ക് തരുന്നത്.
അമ്പിളി ആയി സൗബിൻ ഷാഹിർ ചിത്രം മുഴുവനും കൈക്കലാക്കി. കണ്ണു നനയിപ്പിക്കുന്ന സീനുകൾ അത്രമേൽ കയ്യടക്കത്തോടെ തന്നെ സൗബിൻ ചെയ്തു.
ആദ്യ ചിത്രത്തിന്റെ പതർച്ചകൾ ഇല്ലാതെ തന്നെ ബോബി എന്ന കഥാപാത്രത്തെ നവീനും നായികയായ ടീനയെ തൻവി റാമും അവതരിപ്പിച്ചു. ഇരുവരും പക്വതയാർന്ന പ്രകടനം ആയിരുന്നു കാഴ്ച വച്ചത്.

ഗപ്പിക്ക് ശേഷം വിഷ്ണു വിജയ് ഒരിക്കൽ കൂടി നമ്മുടെ മനസ്സ് കവരുന്നുണ്ട്. ബിജിഎം കൊണ്ടും പാട്ടുകൾ കൊണ്ടും തരുന്ന ഫീൽ ഒരു സാധാരണ സിനിമയ്ക്കും മുകളിൽ ഉള്ളതാണ്. ആരാധികേ എന്ന പാട്ട് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. ശരൺ നിർവഹിച്ച ഛായാഗ്രഹണം മനം മയക്കുന്നതാണ്.

എന്നു വ്യത്യസ്തയാർന്ന മികച്ച ചിത്രങ്ങൾ നൽകുന്ന കാര്യം E4 entertainment ഇവിടെയും അവർത്തിച്ചിരിക്കുന്നു.
മലയാളത്തിലെ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ഇന്ത്യയിലെയോ ലോകത്തിലെയോ തന്നെ മികച്ച ട്രാവൽ മൂവീസിൽ പെടുത്താവുന്ന ഒന്ന് തന്നെയാണ് അമ്പിളി. സ്നേഹവും തിരിച്ചറിവും നന്മകളും മാത്രമുള്ള ഒരു കുഞ്ഞു വലിയ ചിത്രം.

“സ്നേഹം കൂടുതൽ ഉള്ളവർക്കൊക്കെ പ്രാന്ത് ആണ്. അങ്ങനെ നോക്കുമ്പോൾ എന്നേക്കാൾ പ്രാന്ത് നിനക്കാണ്”

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x