17 മണിക്കൂറിനുള്ളിൽ 5 ലക്ഷം കാഴ്ചക്കാരുമായി സൗബിന്റെ അമ്പിളി ടീസർ

    ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺപോൾ ജോർജ്‌ സംവിധാനം ചെയ്ത്‌ സൗബിൻ നായകനാകുന്ന സിനിമയാണ് ‘അമ്പിളി’. E4 Entertainment നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവിട്ടിരുന്നു. നടൻ ദുൽഖർ ആണ് ടീസർ പുറത്തിറക്കിയത്‌. ഈ അടുത്ത്‌ കണ്ടതിൽ വെച്ച്‌ ഏറ്റവും സുന്ദരമായ ടീസർ ആണെന്നായിരുന്നു ദുൽഖർ അമ്പിളിയുടെ ടീസറിനെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌.

    17 മണിക്കൂറിനുള്ളിൽ 5.3 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ടീസറിന് യൂട്യൂബിൽ ലഭിച്ചിട്ടുള്ളത്‌. ഏതാണ്ട്‌ അരലക്ഷത്തിനടുത്ത്‌ ലൈക്സും ടീസർ നേടിയിട്ടുണ്ട്‌. ഇന്നലെ ടീസർ പുറത്തുവന്നത്‌ തൊട്ട്‌ മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുന്ന ടീസർ സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    സൗബിനെ കൂടാതെ നവീൻ നസീം (നടി നസ്രിയയുടെ സഹോദരൻ), പുതുമുഖം തൻവി റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ആഗസ്റ്റിൽ ആയിരിക്കും സിനിമയുടെ റിലീസ്‌.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Oldest
    Newest Most Voted
    Inline Feedbacks
    View all comments