ഇത്‌ ഇന്ത്യൻ സിനിമയിലെ വിസ്മയം; സെയ്‌റ നരസിംഹ റെഡ്ഡി റിവ്യൂ വായിക്കാം

വലിയ പ്രൊമോഷനും ഇന്ത്യൻ സിനിമ കണ്ട വലിയ ചിത്രീകരണവുമായി ഒരുങ്ങിയ സൈറാ നരസിംഹ റെഡ്ഢി തീയേറ്ററുകളിൽ എത്തിയ ദിവസം ആയിരുന്നു ഇന്ന്. പ്രതീക്ഷകളുടെ ഭാരത്തോടെ തന്നെയാണ് ചിത്രത്തെ സമീപിച്ചതും. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്ത ചിത്രത്തിൽ ചിരഞ്ജീവി, വിജയ് സേതുപതി, കിച്ച സുദീപ, അമിതാഭ് ബച്ചൻ, നയൻതാര, തമന്ന, ജഗപതി ബാബു തുടങ്ങിയ വൻ താര നിര തന്നെയാണ് ഉള്ളത്. ചിരഞ്ജീവിയുടെ മകൻ രാം ചരൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്‌.

ഇതിവൃത്തം:
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രധാനിയായ നരസിംഹ റെഡ്ഢിയുടെ വീര ചരിത്രം ആണ് ചിത്രത്തിൽ പറയുന്നത്. യുദ്ധ സംഘട്ടന രംഗങ്ങളിലൂടെ കഥ പറഞ്ഞു പോവുന്ന ചിത്രം പൂർണമായും ഒരു വിഷ്വൽ ട്രീറ്റ് ആണ്.

സുരേന്ദർ റെഡ്ഢി ചിത്രത്തെ അവതരിപ്പിച്ച രീതി തന്നെയാണ് സൈറയെ മികച്ചതാക്കുന്നത്. തിരക്കഥയിലും അവതരണത്തിലും അത്രമേൽ സൗന്ദര്യം നമുക്ക് കാണാൻ സാധിക്കും. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസ് ഒരുക്കിയ രത്നവേലിന്റെ ക്യാമറക്കണ്ണുകൾക്ക് വലിയ കയ്യടി തന്നെ കൊടുക്കണം. പറഞ്ഞാൽ രസം പോവുന്ന അല്ലെങ്കിൽ പറഞ്ഞു വിവരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉള്ള വിഷ്വൽസ് ചിത്രത്തിലുണ്ട്. അമിത് ത്രിവേദിയുടെ സംഗീതവും ചടുലത നിറഞ്ഞതായിരുന്നു. സംഘട്ടന രംഗങ്ങൾ ഉൾപ്പടെയുള്ള ശ്രീകർ പ്രസാദിന്റെ കട്ടുകൾ അതി ഗംഭീരം എന്ന് പറയാതിരിക്കാൻ വയ്യ.

ടൈറ്റിൽ കഥാപാത്രമായി നിറഞ്ഞാടിയ മെഗാസ്റ്റാർ ചിരഞ്ജീവി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌. ഈ പ്രായത്തിലും താൻ തന്നെയാണ് തെലുഗു സിനിമയുടെ രാജാവ്‌ എന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ്‌. ഇമോഷണൽ രംഗങ്ങളായാലും സംഘട്ടന രംഗങ്ങളായാലും അദ്ദേഹം അതിഗംഭീരമായി തന്നെ അത്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ഇന്റർവലിന് തൊട്ട്‌ മുൻപുള്ള സീനുകൾ ഒക്കെ ഓരോ പ്രേക്ഷകനെയും രോമാഞ്ചം കൊള്ളിക്കുമെന്ന് തീർച്ച. ബച്ചൻ, സേതുപതി, നയൻതാര തുടങ്ങിയ താരങ്ങളെല്ലാം തന്നെ മികച്ച്‌ അഭിനയം തന്നെ കാഴ്ചവെച്ചിട്ടുണ്ട്‌.

ചുരുക്കത്തിൽ സൈറാ എന്നത് ഇന്ത്യൻ സിനിമയിലെ അത്ഭുതം ആണ്. മികച്ച സിനിമ അനുഭവം കൂടാതെ പുതിയ വാണിജ്യ വാതിലുകളും ഈ ചിത്രം തുറന്നിടുന്നു. ഇനിയും റെക്കോർഡുകൾ ഭേദിക്കും എന്ന ഉറപ്പാണ് മെഗാസ്റ്റാർ ചിരഞ്ജീവി ഇവിടെ വരച്ചിടുന്നത്. എന്തായാലും തീയേറ്ററിൽ നിന്ന് അനുഭവിക്കേണ്ട അത്ഭുതം തന്നെയാണ് സൈറാ നരസിംഹ റെഡ്ഡി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments