പടികൾ താണ്ടി ജന ഹൃദയത്തിലേക്ക്‌; പതിനെട്ടാം പടി റിവ്യൂ വായിക്കാം !!

ഉറുമിയ്ക്ക് ശേഷം ശങ്കർ രാമകൃഷ്ണൻ കഥയെഴുതുകയും ഒപ്പം സംവിധാനവും നിർവഹിക്കുന്ന പതിനെട്ടാം പടിയാണ് ഇന്നത്തെ പ്രധാന റിലീസ്. ഒരു കൂട്ടം യുവാക്കളുടെ സിനിമ ചുവടുവെപ്പിനൊപ്പം തന്നെ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ എന്നിവരുടെ പ്രധാന വേഷങ്ങളും ചിത്രത്തിന്റെ സവിശേഷതയാണ്.
ട്രയ്ലറിൽ കാണുന്ന പോലെ തന്നെ രണ്ടു സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ തുടങ്ങുന്ന കഥയിൽ പിന്നീട് വര്ഷങ്ങൾക്ക് ശേഷവും ഉള്ള തുടർചയാണ് പതിനെട്ടാം പടി പറയുക. സംഘട്ടനം ആണെങ്കിലും അവതരണം ആണെങ്കിലും പക്കാ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു ചിത്രത്തെ പറ്റി.

പൃഥ്വിയുടെ നരേഷനിൽ തുടങ്ങുന്ന കഥ കാണുന്ന പ്രേക്ഷകന്റെ നൊസ്റ്റാൾജിയയിൽ തന്നെയാണ് കേറി പിടിക്കുന്നത്. സെക്കന്റ് ഹാഫിൽ മാത്രം വരുന്ന ജോണ് അബ്രഹാം പാലയ്ക്കലും പതിനെട്ടാം പടിയെ പ്രിയപ്പെട്ടതാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഒരു പക്ഷെ അങ്കമാലിയ്ക്ക് ശേഷം ഇപോഴാണ് മറ്റൊരു ചിത്രത്തിൽ 65 പുതുമുഖങ്ങളും അസാധ്യ പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ അതിനു വലിയ പ്രശംസ അർഹിക്കുന്നു. ചെറിയ റോളിൽ ആണെങ്കിലും സനിയ ഇയ്യപ്പനും മികച്ച രീതിയിൽ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്‌. സനിയ ചെയ്ത ഡാൻസ്‌ നമ്പർ പ്രേക്ഷകനെ ആവേശഭരിതരാക്കുന്ന ഒന്നായിരുന്നു.

സുദീപ് നിർവഹിച്ച ഛായാഗ്രഹണവും കാഷിഫ് ചെയ്ത സംഗീതവും ആണ് എടുത്തു കയ്യടികൾ അർഹിക്കുന്ന സംഗതി. അന്യായ പശ്ചാത്തല സംഗീതം കൊണ്ട് രോമാഞ്ചം കൊള്ളിക്കാൻ സംഗീത സംവിധായകന് സാധിച്ചിട്ടുണ്ട്.
അയ്യപ്പനായി അഭിനയിച്ച പുതുമുഖം തന്റെ കഴിവിന്റെ പരമാവധി സ്ക്രീനിൽ എത്തിച്ചു.
ഏതൊരു പ്രായത്തിലുള പ്രേക്ഷകനെയും കയ്യിലെടുക്കാൻ പാകത്തിലാണ് ശങ്കർ രാമകൃഷ്ണൻ പതിനെട്ടാം പടി ഒരുക്കിയിരിക്കുന്നത്.

വർണനകൾക്ക് അപ്പുറം ഒരു പ്രേക്ഷകൻ ചിത്രം നേരിട്ട് അനുഭവിക്കുമ്പോഴാണ് അത് അർത്ഥം ഉള്ളതാവുന്നത്. ഇവിടെയും അങ്ങനെ തന്നെ. ഒരിക്കൽ പോലും നിരാശരാവില്ല എന്ന ഉറപ്പ്. അത്ര മേൽ മികച്ച സംഘട്ടന രംഗങ്ങളും മറ്റുമായി ഒരു കിടിലൻ ചിത്രം കൂടി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ഈ വാരം.. നിരാശരാവാതെ കുടുംബത്തോടപ്പം ആസ്വദിച്ചു കാണാവുന്ന കിടിലൻ ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x