സ്കൂൾ പ്രണയവും നൊസ്റ്റാൾജിയയുമായി ഒരു രസികൻ ചിത്രം; തണ്ണീർ മത്തൻ ദിനങ്ങൾ റിവ്യൂ വായിക്കാം

ഇന്നത്തെ പ്രതീക്ഷകൾ പേറുന്ന മലയാളം ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ്‌ എഡി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ഷെബിൻ ബക്കർ, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ്.

സ്കൂൾ വിദ്യാർത്ഥി ആയ ജൈസന്റെ ജീവിതത്തിലെ മൂന്ന് വലിയ ദുംഖങ്ങൾ എന്തെല്ലാം ആയിരിക്കും..? മാത്യു, അനശ്വര, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന തണ്ണീർമത്തൻ ദിനങ്ങൾ പറയുന്നത് അത്തരത്തിൽ ഒരു കഥയാണ്. ജൈസൺ ആയി കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രശസ്തനായ മാത്യൂ ആണ് അഭിനയിക്കുന്നത്‌. ജൈസന്റെ കാമുകിയായി അനശ്വരയും എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും അയോഗ്യൽ മീഡിയയിൽ മുന്നേ തന്നെ ഹിറ്റ് ആയിരുന്നു.

സൗഹൃദം, കുഞ്ഞ് യാത്രകൾ, കൗമാരത്തിലെ പ്രണയം, കുഞ്ഞു കുഞ്ഞു ദേഷ്യങ്ങൾ. അങ്ങനെ അങ്ങനെ തണ്ണീർത്തൻ ദിനങ്ങൾ ഒരു നൊസ്റ്റാൾജിയയുടെ സൂപ്പർമാർക്കറ്റ് തന്നെയാണ്. ജയസന്റെ പ്രണയവും അതിന് മുന്നിൽ വരുന്ന പ്രശ്നങ്ങളും ചിത്രം പറയുമ്പോൾ നമുക്ക് കിട്ടുന്നത് മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ്. ഓരോ കഥാപാത്രവും അവരുടെ ഭാഗം ജീവിച്ചു തീർത്തു എന്നു തന്നെ പറയാം.

ജോമോൻ ടി ജോണും വിനോദ് ഇളമ്പിള്ളിയും ചേർന്നു നിർവഹിച്ച ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതവും പ്രശംസയും കയ്യടികളും അർഹിക്കുന്നതാണ്. കാരണം പടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിൽ വലിയൊരു പങ്ക് ഛായാഗ്രഹണവും സംഗീതവും വഹിച്ചിരിക്കുന്നു. സംവിധായകൻ ഗിരീഷും തന്റെ അരങ്ങേറ്റം ഗംഭീരം ആക്കിയിരിക്കുന്നു.

ചുരുക്കത്തിൽ തീയേറ്ററുകളിൽ തന്നെ കണ്ടു തീർക്കേണ്ട, തീരല്ലേ എന്നു ആഗ്രഹിച്ചു പോവുന്ന ഒരു കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. എന്തുകൊണ്ടും നമ്മൾ നിരാശരാവില്ല എന്നു തീർച്ച.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments