ഞെട്ടിപ്പിക്കുന്ന ആക്ഷൻ തരംഗം മലയാളത്തിലേക്ക് വീണ്ടും; ദി കുങ്ഫു മാസ്റ്റർ റിവ്യൂ വായിക്കാം

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ ജിജി സ്കറിയ, സൂരജ് എസ് കുറുപ്പ് എന്നീ താരങ്ങളും ഉണ്ട്. ഋഷികേശിൽ മാർഷ്യൽ ആർട്‌സ് ഉപദേശകരായി ജീവിക്കുന്ന സഹോദരങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്‌.

മാർഷ്യൽ ആർട്‌സ് ബേസ്‌ ചെയ്ത്‌ പൂർണമായും കഥ പറയുന്ന ചിത്രം എന്നു വേണമെങ്കിൽ കുങ്ഫു മാസ്റ്ററിനെ വിശേഷിപ്പിക്കാം. ഒരു പക്ഷെ മലയാളത്തിൽ പൂർണമായും ഇത്തരമൊരു പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഇത് ചിലപ്പോൾ ആദ്യം ആയിരിക്കും. കഥയ്ക്ക് ഇണങ്ങിയ മേയ്ക്കിങ് നൽകി കൊണ്ട് ഒരിക്കൽ കൂടി എബ്രിഡ് ഷൈൻ തന്റെ കഴിവ് പുറത്തെടുത്തപ്പോൾ സിനിമയുടെ ഭംഗി ഒട്ടും ചോർന്നു പോവാതെ തന്നെ സംഗീതവും മികച്ചതായി ഒരുക്കിയിട്ടുണ്ട്. ട്രെയ്‌ലറിലെ പോലെ തന്നെ ദൃശ്യ ഭംഗി ഏറെയുള്ള ഛായാഗ്രഹണം തന്നെ ആണ് ചിത്രത്തിലുടനീളവും. മേജർ രവിയുടെ മകൻ കൂടിയായ അർജുൻ രവി ആണ് മനോഹര ദൃശ്യങ്ങളുടെ പിന്നിലെ കണ്ണ്. എന്റർറ്റെയ്നർ എന്നതിലുപരി ഒരു സീരിയസ് ആക്ഷൻ ചിത്രമാണ് കുങ്ഫു മാസ്റ്റർ. ഗംഭീര ആക്ഷൻ രംഗങ്ങളുമായി നായിക നീത പിള്ള മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്‌.

തീയേറ്ററിൽ ആയിരിക്കുന്ന കുറച്ചു നിമിഷങ്ങൾ മുൾമുനയിൽ പ്രേക്ഷകനെ നിർത്തിക്കൊണ്ട് സിനിമ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നല്ലൊരു തിയേറ്റർ അനുഭവമാണ് കുങ്ഫു മാസ്റ്റർ ഒരുക്കി തന്നതും. ടിക്കറ്റ്‌ എടുക്കുന്ന പ്രേക്ഷകന് നിരാശ സമ്മാനിക്കില്ല ഈ ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x