ഒരു സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ചു ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ വരച്ചു കാട്ടിക്കൊണ്ടാണ് എം എ നിഷാദ് ഒരുക്കിയ തെളിവ് നമുക്ക് മുന്നിൽ എത്തുന്നത്. ആശ ശരത്, ലാൽ, രഞ്ജി പണിക്കേ തുടങ്ങിയവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം തന്റെ കുഞ്ഞു മകനോടൊപ്പം താമസിക്കുന്ന ഗൗരി എന്ന സ്ത്രീയുടെ ഭർത്താവിനെ പറ്റിയുള്ള പോലീസ് അന്വേഷണത്തിൽ തുടങ്ങുന്നു ചിത്രത്തിന്റെ ഗതിമാറ്റം. ഇവിടെ നിന്നു ചെറുത്തു നിൽപ്പിനും അതിജീവനത്തിനു വേണ്ടി ഗൗരി ശേഖരിക്കുന്ന തെളിവുകളാണ് ചിത്രത്തെ ത്രില്ലിംഗ് ആക്കുന്നതും പൂർണതയിൽ എത്തിക്കുന്നതും.

ഒരു അമ്മയും ഭാര്യയും ഒക്കെ ആയി അസാമാന്യ പ്രകടനം ആശ ശരത് കാഴ്ച വച്ചിട്ടുണ്ട്. ലാൽ, രഞ്ജി പണിക്കർ, നെടുമുടി വേണു, ജോയ് മാത്യു തുടങ്ങിയവരും മികച്ച പ്രകടനങ്ങളാൽ അവരവരുടെ കഥാപാത്രത്തെ ജീവനുള്ളതാക്കി. പ്രവീൺ എസ് നിർവഹിച്ച ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ മികവിൽ പ്രധാന ഘടകം. എം ജയചന്ദ്രൻ നിർവഹിച്ച പശ്ചാത്തല സംഗീതം കൂടി ആയപ്പോൾ ലഭിച്ചത് മികച്ച ഒരു തിയേറ്റർ അനുഭവം ആണ്. ഒരു നല്ല വിഷയത്തെ അനാവശ്യ ചേരുവകൾ ഇല്ലാതെ നമുക്കു മുന്നിൽ എത്തിച്ചതിൽ സംവിധായകൻ നിഷാദിന്റെ പങ്ക് കയ്യടികളും അർഹിക്കുന്നതാണ്.

ഒരുപാട് ചോദ്യങ്ങൾ നമുക്ക് മുന്നിൽ വച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുക. ഒരു സ്ത്രീയുടെ അതിലപ്പുറം ഒരു പോരാളിയുടെ അന്വേഷണം അത്രയും ത്രില്ലിംഗ് ആയി കാണാനും സംതൃപ്തിയോടെ തിയേറ്റർ വിട്ടിറങ്ങാനും സഹായിക്കുന്ന ചിത്രമാണ് തെളിവ്.



![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)