സിനിമമോഹികളുടെ സ്വർഗം കാട്ടി തന്നു മറ്റൊരു ചിത്രം കൂടി;ലോകോത്തര വിഷയത്തിന്റെ കൊച്ചു അവതരണവുമായി ആൻഡ് ദി ഓസ്കാർ ഗോസ് റ്റു !! Review

വീണ്ടും കൊട്ടിഘോഷിക്കപ്പെടാതെ മറ്റൊരു സലിം അഹമ്മദ് ചിത്രം തീറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടോവിനോ തോമസ് നായകനായി ഇന്ന് റിലീസ് ആയ ചിത്രം പറയുന്നത് സിനിമ സ്വപ്നം കാണുന്ന ഇസഹാക്ക് ഇബ്രാഹിം എന്ന യുവാവിന്റെ കഥയാണ്.
പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അൽബർട്ടോ ഫിലിം ഫെസ്റ്റിവലിൽ ടോവിനോയ്ക്കു മികച്ച നടനുള്ള അംഗീകാരം നേടികൊടുത്ത സിനിമ കൂടിയാണ്. ടോവിനോയെ കൂടാതെ അനു സിതാര,സിദ്ദിഖ്, സലിം കുമാർ, മാല പാർവതി, ശരത്കുമാർ എന്നിവരും മറ്റു വേഷങ്ങൾ ചെയ്യുന്നു.

നിങ്ങൾ സിനിമ ആത്മാർത്ഥമായി സ്വപ്നം കാണുന്നവനാണോ? എങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗം എങ്കിലും ഇസഹാക്കിൽ നിങ്ങൾക്ക് കാണാം. ജനിച്ചന്നു മുതൽ സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന ഒരു കൂട്ടം സ്വപ്നജീവികളിൽ ഇസഹാക്കും പെടും. അത്തരത്തിൽ ഒരാളുടെ ജീവിതകഥ പറയുമ്പോൾ വേണ്ട ചേരുവകൾ മാത്രം ചേർത്തു കൊണ്ടാണ് സാലിം അഹമ്മദ് ‘ആൻഡ് ദി ഓസ്കറ് ഗോസ് റ്റു’ നമുക്ക് മുന്നിക് അവതരിപ്പിച്ചിരിക്കുന്നത്. ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നു തന്നെ നിങ്ങൾക്ക് ഇവിടെ കാണാം.

അലയൻസ് മീഡിയ, കനേഡിയൻ മൂവി കോർപ്പ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രതിനു വേണ്ടി ഛായാഗ്രഹണം ചെയ്തിരിക്കുന്നത് മധു അമ്പാട്ട് ആണ്. നാട്ടിൻപുറത്തെ കാഴ്ചകളിൽ തുടങ്ങി വിദേശ ലൊക്കേഷനുകൾ വരെ തിരക്കഥയുടെ മനോഹാരിത കൂടി ചാലിച്ച ഫ്രയിമുകളായി നമ്മിലേക്ക് എത്തുന്നുണ്ട്. ശബ്ദ സന്നിവേശം നടത്തിയ റസൂൽ പൂക്കുട്ടിയും തന്റെ ജോലി ഭംഗിയാക്കി. ബിജിപാലിന്റെ സംഗീതവും കാതിനു ഇമ്പമുള്ളവയായിരുന്നു.

കൊച്ചു കേരളത്തിൽ വന്ന ലോകോത്തര സബ്ജക്റ്റ് ആണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. തന്റെ കൊച്ചു ചിത്രത്തിന് ഇസഹാക്കിന്‌ ഓസ്കാർ നേടി കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്ന് നമ്മക് തീയേറ്ററിൽ പോയി തന്നെ അറിയണം. അത്രമേൽ മനോഹരമാണ് ഈ ജീവിതം. ഓരോ സിനിമ പ്രേമിക്കും നെഞ്ചോടു ചേർത്തു വയ്ക്കാൻ മറ്റൊരു ചിത്രം കൂടി. അതാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x