പ്രവീൺ പ്രഭാറാം ടോവിനോ തോമസിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കൽക്കി. സംയുക്ത മേനോൻ, ശിവജിത്ത്, സൈജു കുറുപ്പ്, സുധീഷ്, തുടങ്ങിയവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം നഞ്ചംകോട്ട എന്ന നാടിനെ പറ്റിയും, അവിടം അക്രമരാഷ്ട്രീയത്തിലൂടെ പലതും വെട്ടി പിടിക്കുന്ന DYP പാർട്ടിയെ പറ്റിയും പറഞ്ഞു തുടങ്ങുന്നു. പിന്നീട് അവിടേക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും വില്ലന്മാരുടെയും ഇടയിലൂടെ അടിയും പുകയുമായി രോമാഞ്ചം ഉണർത്തുന്നു കൽക്കി.
ജെയ്ക്ക്സ് ബിജോയ് ഒരുക്കിയ സംഗീതം ചിത്രത്തിന്റെ വലിയൊരു സമ്പാദ്യമാണ്. സ്ക്രീനിൽ കാണുന്ന ഓരോ സീനിനും അതിന്റെ വ്യാപ്തിയും തീവ്രതയും കൊടുക്കാൻ ജെയ്ക്ക്സിന്റെ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും ഒരു മാസ്സ് മസാല ചിത്രത്തിന്റെ അർത്ഥം ഉൾക്കൊള്ളുന്നത് തന്നെ ആയിരുന്നു. കഥയും കഥ പറയുന്ന രീതി കൊണ്ടും പ്രേക്ഷകനെ ചിത്രത്തിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വച്ചപ്പോൾ ലഭിച്ചത് ഈ വർഷത്തെ മികച്ച ആക്ഷൻ ചിത്രമാണ്.
സീറ്റിന് മുനയിലിരുന്നു ആകാംഷയോടെ നല്ല സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾക്കും സിനിമ എക്സ്പീരിയൻസിനും കൽക്കി നല്ലൊരു ഓപ്ഷൻ ആണ്.