മലയാളത്തിലെ അടയാളപ്പെടുത്തേണ്ട തിരിച്ചു വരവ്; തീയേറ്ററുകളിൽ അൻവർ റഷീദ് – ഫഹദ് ഫാസിൽ താണ്ഡവം! ‘ട്രാൻസ്‌’ റിവ്യൂ

ഉസ്താദ് ഹോട്ടലിനു ശേഷം 8 വർഷങ്ങൾ കഴിഞ്ഞു അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസ് വലിയ കാത്തിരിപ്പുകൾക്ക് ശേഷം ഇന്നാണ് തീയേറ്ററിൽ എത്തിയത്. ഫഹദ് ഫാസിൽ പ്രധാന താരമായി എത്തുന്ന സിനിമയിൽ നസ്രിയ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ എന്നിവരും തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നു.

വിജു പ്രസാദ് എന്ന ചെറുപ്പക്കാരന്റെ ദുരന്തങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് അയാൾ പുതിയ ചുവടുകൾ വയ്ക്കുന്നതും പിന്നീട് മറ്റൊരു വ്യക്തിത്വത്തിൽ അയാളുടെ തുടർന്നുള്ള ജീവിതവുമാണ് ട്രാൻസ് പറയുന്നത്. ഈ ജീവിത രീതി അയാളിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ സിനിമ ചർച്ച ചെയ്യുന്നു.

വർഷങ്ങൾക്ക് ശേഷമുള്ള തന്റെ സംവിധാന രംഗത്തേക്ക് ഉള്ള തിരിച്ചു വരവ് അതിഗംഭീരം ആക്കിക്കൊണ്ടാണ് അൻവർ റഷീദ് ട്രാൻസ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദ് ഫാസിൽ ഉലപ്പെടുന്ന വൻ താര നിര അവരുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ നൽകിയപ്പോൾ തന്റെ ക്യാമറകണ്ണുകൾ കൊണ്ട് അമൽ നീരദ് വിസ്മയം ഒരുക്കി. ജാക്സൻ വിജയൻ ഒരുക്കിയ പാട്ടുകളും സുഷിൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ജീവനാഡിയായി തന്നെ കണക്കാക്കാം. സിനിമ ചർച്ച ചെയ്യുന്ന വിഷയം കൊണ്ടും അവതരണ രീതി കൊണ്ടും ട്രാൻസ് ഒരു സിനിമാറ്റിക്ക് ഹെവൻ എന്നു വിശേഷിപ്പിക്കാവുന്ന ഐറ്റം തന്നെയായി മാറുന്നു.

ചുരുക്കത്തിൽ ട്രാൻസ് തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കാണേണ്ട അനുഭവമാണ്. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് തന്നെ ധൈര്യം നിറഞ്ഞ ശ്രമമായി മലയാളത്തിൽ മാർക്ക് ചെയ്യപ്പെടേണ്ടതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments