കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് ഒരുക്കി ഇന്ന് തിയേറ്ററുകളിലെത്തിയ ഒരു പ്രധാന ചിത്രമാണ് ‘അണ്ടർ വേൾഡ്’. ആസിഫ് അലി, ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു അഴിമതി കേസും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്.
ഒരു പക്കാ ആക്ഷൻ ത്രില്ലർ ആയാണ് അരുൺ കുമാർ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. സി.ഐ.എ എന്ന സിനിമക്ക് ശേഷം ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ ഒരുക്കിയത്. ഷിബിന്റെ എഴുത്തുകൾ ഗംഭീരമായി തന്നെ അരുൺ തിരശ്ശീലയിൽ എത്തിച്ചിട്ടുണ്ട്. പ്രകടനം കൊണ്ട് എല്ലാവരും മികച്ച് നിന്നപ്പോൾ ആസിഫ് അലിയുടെ സ്റ്റാലിൻ ജോൺ എന്ന കഥാപാത്രം ഒരുപടി മുകളിൽ നിന്നു എന്ന് പറയാം. അത്ര ഗംഭീരമായാണ് ആസിഫ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫർഹാൻ, ലാൽ ജൂനിയർക്, മുകേഷ് തുടങ്ങിയവരും നായികയായി വന്ന സംയുക്തയും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.
അലക്സ് ജെ പുളിക്കല്‍ ഒരുക്കിയ ഛായാഗ്രഹണം ഏറെ മികച്ച് നിന്നു. സിനിമയിൽ പ്രേക്ഷകർക്ക് എൻഗേജിംഗ് ആയി ഇരിക്കാൻ ഛായാഗ്രഹണം ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. യാക്ക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീതം കഥാഗതിയോട് നീതി പുലർത്തും വിധം ആയിരുന്നു. പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു.
പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുത്ത് കാണാവുന്ന ഒരു ആക്ഷൻ ത്രില്ലർ ആണ് അരുൺ കുമാർ – ആസിഫ് ടീമിന്റെ ‘അണ്ടർ വേൾഡ്’. മികച്ച പ്രകടങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം, സംവിധാനം, ആക്ഷൻ സീനുകൾ എന്നിവകൊണ്ടും സമ്പന്നമായ ഒരു ചിത്രം.