അടി കപ്യാരെ കൂട്ടമണി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എജെ വർഗീസ് ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉറിയടി. ഹാസ്യത്തിന് പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ മുകേഷ്, ശ്രീനിവാസൻ, ബൈജു, അജു വർഗീസ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഒരു പോലീസ് കോർട്ടേഴ്സ് ആണ് ചിത്രത്തിലെ പ്രധാന സ്ഥലം. ഒരു കൂട്ടം പോലീസുകാരുടെ സ്വകാര്യ – ജോലി സംബന്ധവുമായ കാര്യങ്ങളിലൂടെ കഥ പറഞ്ഞു പോകുന്നു സിനിമ.

ഒരാളുടെ ജീവിതത്തിലെ മോശം സന്ദർഭങ്ങൾ മറ്റൊരാൾക്ക് എത്ര മാത്രം കോമഡി ആണെന്ന് കാട്ടി തരുന്നുണ്ട് ഈ ചിത്രം. കഥാപാത്രങ്ങൾ എല്ലാവരും ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും ഉൾപ്പടെ അവരുടെ വേഷങ്ങൾ മികച്ചതാക്കി മാറ്റി. നല്ല കഥയും തിരക്കഥയും അതിന് ചേർന്ന മേയ്ക്കിങ്ങുമായി സംവിധായകൻ വീണ്ടും ഞെട്ടിപ്പിച്ചു എന്ന് തന്നെ പറയാം. ഛായാഗ്രഹണവും സംഗീതവും ചിത്രത്തിന്റെ ആസ്വാദനം ഭംഗം വരുത്താതെ അതിനോടൊപ്പം ഒഴുകി പോകുന്നവ തന്നെ ആയിരുന്നു.

വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങൾ ഉള്ള ഈ കാലത്ത്, നിയമത്തിന്റെ സുരക്ഷാ ലഭിച്ചില്ല എന്നു തോന്നുന്നവർക്ക് ഉറിയടി എന്ന സിനിമ പങ്കു വയ്ക്കുന്നത് വലിയൊരു കാര്യമാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. മാത്രമല്ല പുതുവർഷത്തിൽ പൊട്ടിച്ചിരി ഉണർത്തുന്ന കുറച്ചധികം നിമിഷങ്ങളും കുടുംബസമേതം നമുക്ക് ലഭിക്കുമെന്ന് ചുരുക്കം.



![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)