ചിരിച്ചും രസിപ്പിച്ചും ഒരു ചിത്രം; വരനെ ആവശ്യമുണ്ട് റിവ്യൂ വായിക്കാം

ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അനൂപ് സത്യൻ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം പറയുന്നത് രണ്ടു തലമുറകളിലെ പ്രണയകഥയാണ്.

കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നമ്മൾ കേട്ടിട്ടുള്ള കഥാപരിസരത്തിൽ കേൾക്കാത്ത കഥ ഭംഗിയായി അവതരിപ്പിച്ചു കൊണ്ട് തന്റെ ആദ്യ സംവിധാന സംരംഭം അനൂപ് സത്യൻ ഗംഭീരമാക്കിയിട്ടുണ്ട്. വീര്യം കൂടിയ വീഞ്ഞിനെ പോലെ ശോഭന – സുരേഷ് ഗോപി എന്നിവർ കളം നിറഞ്ഞു ആടിയപ്പോൾ കല്യാണിയും ദുൽഖറും അവരുടെ പ്രണയരംഗങ്ങളും അടിപൊളിയാക്കി. മുകേഷ് മുരളീധരൻ ഒരുക്കിയ ഛായാഗ്രഹണം നന്നായിരുന്നു. അൽഫോൻസ് ഒരുക്കിയ സംഗീതം ട്രയ്ലർ മുതലേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.

ചുരുക്കത്തിൽ ക്ലീൻ ആൻഡ് ക്രിസ്റ്റൽ ക്ലിയർ ഫാമിലി എന്റർട്ടേയ്നർ ആണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. തീർച്ചയായും നിരാശരവാതെ തീയേറ്ററിൽ കുടുംബത്തോടപ്പം കണ്ടാസ്വദിക്കേണ്ട നല്ലൊരു സിനിമ. ഒരുപാട്‌ ചിരിക്കാനും രസിക്കാനും ഏതൊരു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കിയ അനൂപ്‌ തന്നെയാണ് ഹീറോ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments