മലയാളികൾക്ക് സുപരിചിതമായ പഴയ കള്ളനും പോലീസും തന്നെയാണ് മറ്റൊരു കഥയിലൂടെയും ആഖ്യാനത്തിലൂടെയും സിജു വിൽസൻ, വിനയ് ഫോർട്ട് എന്നിവരെ പ്രധാന താരങ്ങളാക്കി മനോജ് നായർ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ‘വാർത്തകൾ ഇത് വരെ’ നമ്മളോട് പറയുന്നത്. ഒരു നാട്ടിൽ 90കളുടെ തുടക്കത്തിൽ നടക്കുന്ന മോഷണങ്ങളേയും തുടർന്നുള്ള അന്വേഷണങ്ങളുമാണ് സിനിമ പറയുന്നത്.

നർമത്തിൽ പൊതിഞ്ഞ കഥാതന്തു എന്നത് കൊണ്ട് തന്നെ ആദ്യാവസാനം ചിരിയിൽ നിറഞ്ഞ അനുഭവം ആയിരുന്നു സിനിമ. നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തിലെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. തന്റെ തിരക്കഥ കൊണ്ട് രസച്ചരട് മുറിയാതെ നല്ല ഒഴുക്കുള്ള അവതരണത്തിൽ കഥ പറയുന്നതിൽ മനോജ് നായർ വിജയിച്ചിട്ടുണ്ട്. ഏലധി ഐസക്ക് നിർവഹിച്ച ഛായാഗ്രഹണവും നന്നായിരുന്നു. മെജോ ജോസഫ് ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു. പഴമയുടെ ഭംഗിയുള്ള പാട്ടുകൾ ഒരു പ്രത്യേക കൈയ്യടി അർഹിക്കുന്നുണ്ട്.

എന്ത് കൊണ്ടും കുടുംബസമേധം പ്രായം നോക്കാതെ ടിക്കറ്റ് എടുക്കുന്ന ഏതൊരാൾക്കും കണ്ടു ഉല്ലസിക്കാവുന്ന ചിത്രം തന്നെ ആണ് വാർത്തകൾ ഇതുവരെ.



![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)