പ്രണയവും പ്രണയത്തിനപ്പുറത്തെ ജീവിതവും; കാലത്തിനു വേണ്ടി സംസാരിച്ചു കൊണ്ട് ഡിയർ കോംറേഡ് | റിവ്യൂ വായിക്കാം

മറ്റൊരു ഹിറ്റിനായി കേരളത്തിലേയ്ക്ക് ഒരിക്കൽ കൂടി കാലു കുത്തുകയാണ് സൗത്ത് ഇന്ത്യയുടെ തന്നെ ക്രഷ് ആയ വിജയ് ദേവരകൊണ്ട. ഭരത് കാമ കഥയെഴുതി സംവിധാനം ചെയ്യുന്ന ഡിയർ കോംറേഡ് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മൈത്രി മൂവി മേയ്ക്കേഴ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ രശ്മിക മണ്ടന്ന നായിക ആവുന്നു. E4 entertainment ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

സ്റ്റുഡന്റ്‌ യൂണിയൻ നേതാവായ ബോബിയും ക്രിക്കറ്റ്‌ താരമായ ലില്ലിയും തമ്മിലുള്ള തീവ്രമായ പ്രണയകഥ പറയുന്ന സിനിമയാണ് ഡിയർ കോമ്രേഡ്‌. ബോബിയായി വിജയ്‌ ദേവരകൊണ്ടയും ലില്ലിയായി രഷ്മിക മന്ദന്നയും വേഷമിടുന്നു. ബോബിയുടെയും ലില്ലിയുടെയും രസകരമായ സംഭാഷണങ്ങളും കോളേജ് ക്യാംപസ് രംഗങ്ങളുമായി തുടങ്ങുന്ന ഫസ്റ്റ് ഹാഫ് പിന്നീട് പറയുന്നത് വ്യത്യസ്തമായ കഥയാണ്. മുൻപേ പറഞ്ഞിട്ടുണ്ടെങ്കിലും ഡിയർ കോംറേഡ് അവതരിപ്പിച്ച രീതി വ്യത്യസ്തമാണ്.

രശ്മിക വിജയ് ദേവരകൊണ്ട എന്നിവർ സ്ക്രീനിൽ നിറഞ്ഞാടുമ്പോൾ മറ്റു കഥാപാത്രങ്ങളും അവരുടെ ഭാഗം ഭംഗിയ്ക്കാക്കി. ജസ്റ്റിൻ പ്രഭാകർ ഒരുക്കിയ പാട്ടുകൾ മുൻപേ തന്നെ സോഷ്യൽ മീഡിയകളിലും മ്യൂസിക് പ്ലേറ്റ്ഫോമുകളിലും ഹിറ്റ് ആയിരുന്നു. അതേ ഫീൽ തന്നെ തന്റെ പാട്ടുകൾ കൊണ്ട് ചിത്രത്തിലും ഉണ്ടാക്കാൻ സംഗീതം കൊണ്ട് സൃഷ്ടിക്കാൻ ജസ്റ്റിന് സാധിച്ചിട്ടുണ്ട്. സുജിത് സരങ് ഒരുക്കിയ വിഷ്വൽസും ചിത്രത്തിന്റെ ആസ്വാദന നിലവാരം കൂട്ടുന്നതാണ്.

ഒരു അന്യഭാഷാ ചിത്രം കേരളത്തിൽ തരംഗം സൃഷ്‌ടിക്കുന്നത് ഇതാദ്യമല്ല. പക്ഷെ ഡിയർ കോംറേഡ് സൃഷ്ടിച്ചതും പറഞ്ഞതുമായ കാര്യം വ്യത്യസ്തമാണ്. എന്തും കൊണ്ടും തീയേറ്ററുകളിൽ ആസ്വദിക്കാൻ കഴിയുന്ന മികച്ച എന്റർട്ടേയ്നർ തന്നെയാണ് ഡിയർ കോംറേഡ്. വിജയ് ദേവരകൊണ്ട ഒരിക്കൽ കൂടി തന്റെ സ്ഥാനം ഇവിടെ ഉറപ്പിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x