ചിരിയും ഒപ്പം ചിന്തയും നൽകുന്ന സമകാലിക പ്രസക്തിയുള്ള ഒരു സിനിമ; വികൃതി റിവ്യൂ

സൗബിൻ ഷാഹിർ, സുരാജ്‌ എന്നിവർ നായകരാകുന്ന വികൃതി ആണ് ഇന്നത്തെ മറ്റൊരു പ്രധാന റിലീസ്. എംസി ജോസെഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയ്ലറും തന്ന പ്രതീക്ഷയിൽ തന്നെയാണ് ഈ ചിത്രത്തെ സമീപിച്ചതും.

ഇതിവൃത്തം:
കുറച്ച്‌ നാളുകൾക്ക്‌ മുൻപ്‌ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു ചിത്രത്തെ ആസ്പദമാക്കിയാണ് വികൃതി എന്ന സിനിമ അണിയിച്ചൊരുക്കിയിട്ടുള്ളത്‌. സമീർ എന്ന സൗബിൻ ചെയ്യുന്ന കഥാപാത്രത്തിന്റെ ഒരു സമയത്തെ ‘വികൃതി’ എൽദോ എന്ന സുരാജിന്റെ കഥാപാത്രത്തെയും മറ്റും എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമ പറയുന്നത്‌.

ഇവർ 2 പേരെയും കൂടാതെ സുരഭി ലക്ഷ്മി, ബാബുരാജ്, സുധി കോപ്പ, ജാഫർ ഇടുക്കി, സുധീർ കരമന എന്നിവരും ചിത്രത്തിലുണ്ട്. നായിക ആയി എത്തുന്നത് പുതുമുഖ നായിക വിൻസി അലോഷ്യസ്‌ ആണ്. ഒരുപാട്‌ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള ഒരു ചിത്രമാണ് വികൃതി. സൗബിന്റെയും സുരാജിന്റെയും മികച്ച പ്രകടനവും അതിനൊപ്പം നിൽക്കുന്ന മറ്റു കഥാപാത്രങ്ങളും കൂടി ആയപ്പോൾ രസച്ചരട് മുറിയാത്ത മറ്റൊരു അനുഭവം ഈ സിനിമ നൽകുന്നുണ്ട്‌.

തന്റെ ആദ്യ ഉദ്യമത്തിൽ സംവിധായകൻ പൂർണമായും വിജയിച്ചിട്ടുണ്ട് ഇവിടെ എന്ന് നിസ്സംശയം പറയാം. 2 മണിക്കൂറിൽ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലുള്ള അദ്ദേഹത്തിന്റെ കഥ പറച്ചിൽ തന്നെ ഒരു കൈയ്യടി അർഹിക്കുന്നുണ്ട്‌. ആൽബി നിർവഹിച്ച ഛായാഗ്രഹണം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ബിജിപാൽ ഒരുക്കിയ സംഗീതവും മികച്ചതാണ്.

ആരെന്നോ എന്തെന്നോ നോക്കാതെ കൺമുന്നിൽ കാണുന്നതെല്ലാം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച്‌ അതിലൂടെ ലഭിക്കുന്ന ലൈക്കുകൾക്ക്‌ വേണ്ടി സന്തോഷം കണ്ടെത്തുന്ന നാം ഓരോരുത്തർക്കും നേരെയുള്ള ഒരു കണ്ണാടി കൂടിയാണ് വികൃതി. ഓരോ ഭാഗവും നോക്കുമ്പോൾ മികച്ചതിൽ തന്നെ നിൽക്കുന്നു വികൃതി നൽകിയ സിനിമ അനുഭവം. തീർത്തും ഒരു ഫ്രഷ് ഫീലിൽ തിയേറ്റർ വിട്ടു ഇറങ്ങാൻ കഴിയുന്ന ഒരു കൊച്ചു ചിത്രമാണ് വികൃതി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x