മലയാള സിനിമ ലോകത്തെ ഞെട്ടിപ്പിക്കാൻ ലോക സിനിമകളെ ഞെട്ടിപ്പിച്ച മൾട്ടി ജോണറുമായി അജയ് ദേവലോക വരുന്നു….!!

നവാഗതനായ അജയ് ദേവലോക സംവിധാനം ചെയ്തു ഈ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘WHO’ . കോറിഡോർ സിക്സ് നിർമിച്ച ചിത്രത്തിന്റെ കേരള പ്രീമിയർ കഴിഞ്ഞ ദിവസമാണ് നടന്നത്.

ടൈം ട്രാവൽ, മിസ്റ്ററി, സയൻസ് ഫിക്ഷൻ തുടങ്ങി മൾട്ടി ജോണറിൽ പെടുന്ന ചിത്രം മലയാളത്തിലെ ഇത്തരത്തിൽ പെട്ട ആദ്യ പരീക്ഷണം കൂടിയാണ്.

പേർലി മാണി, ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രം വ്യത്യസ്ത തലങ്ങളുള്ള കുറച്ചാളുകൾ ഒരേ സ്വപ്നം കാണുകയും അതിലെ ചുരുളഴിക്കുവാൻ അവർ ശ്രമിക്കുന്ന കഥയും പറയുന്നു. വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന ചില സംഭവങ്ങളെ കൂട്ടി മുട്ടിക്കാനുള്ള അവരുടെ ശ്രമങ്ങളുടെ ആദ്യ കാഴ്ചയാണ് ‘WHO’.

കഥാപാത്രങ്ങളുടെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. പേർലി മാണി, ഷൈൻ ടോം എന്നിവർ ഞെട്ടിച്ചു എന്നു തന്നെ പറയാം.

മൂന്ന് ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ഇസബെല്ലാ എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗവും ഗലീലിയോ എന്നു പേരിട്ടിരിക്കുന്ന മൂന്നാം ഭാഗവും പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അമിത് സുരേന്ദരൻ ആണ്. കഥയ്ക്ക് അനുയോജ്യമായ നിഗൂഢത നിറഞ്ഞ കാമറ ആംഗ്ലിളുകൾ തന്നെയായിരുന്നു അമിതിന്റെ കണ്ണുകൾ കണ്ടത്.

മണികണ്ഠൻ അയ്യപ്പ നിർവഹിച്ച സംഗീതമാണ് സിനിമയുടെ നട്ടെല്ല് എന്നു പറയാം. അത്രയും ചടുലമായ സംഗീതം ചിത്രത്തിനായി മണികണ്ഠൻ ഒരുക്കിയിരിക്കുന്നു.

സംവിധായകനും കഥാകൃത്തും കൂടിയായ അജയ് ദേവലോക തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികളും നിര്വഹിച്ചിരിക്കുന്നത്. ചിത്രത്തിനാവശ്യമായ വേഗത നൽകി ഉജ്വലമായ കട്ടുകൾ വയ്ക്കുന്നതിലും അജയ് വിജയിച്ചിരിക്കുന്നു.

ചുരുക്കത്തിൽ തന്റെ കഴിവ് തെളിയിച്ച ചിത്രം എന്നു അജയ് എന്ന നവാഗത സംവിധായകന് ഉറപ്പിച്ചു പറയാം. ‘Who’ എന്ന ചിത്രം കാണുന്നവന് മറ്റു ഭാഗങ്ങൾക്കയുള്ള കാത്തിരിപ്പ് ഉണ്ടാക്കിയതിൽ പാതി വിജയിച്ച അജയ്ക്ക് ഇനി വിധി നിര്ണയിക്കേണ്ടത് പ്രേക്ഷകരാണ്. വരും വെള്ളിയാഴ്ചകളിൽ മലയാള സിനിമ ചരിത്രത്തിൽ ചിലപ്പോൾ പൊൻതൂവൽ ആയേക്കാം ഹൂ…

Rating: 4/5

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x