ഉണ്ണി മുകുന്ദൻ – ആത്മിയ ചിത്രത്തിലേക്ക്‌ എന്ന പേരിൽ വ്യാജ കാസ്റ്റിംഗ്‌ കോൾ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ഉണ്ണി മുകുന്ദൻ, ആത്മിയ ജോടി ഒന്നിക്കുന്ന പുതിയ ചിത്രത്തിലെക്ക്‌ കുട്ടികളെ അടക്കം ആവശ്യമുണ്ടെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ വ്യാജ കാസ്റ്റിംഗ്‌ കാൾ പ്രചരിക്കുന്നു. ഈ സന്ദേശത്തോടൊപ്പം പ്രചരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ രാജേഷ്‌ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി ഇത്തരം ഒരു ചിത്രം ഉണ്ടെന്നും കണ്ണൂർ ആകും ഇതിന്റെ ഓഡീഷൻ എന്നും പറയുന്നു. എന്നാൽ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വക്താവ്‌ ഇത്തരം ഒരു സിനിമ തന്നെ ഇല്ലെന്നാണ് പറയുന്നത്‌.

പാതിവഴിയിൽ മുടങ്ങിയ ചിത്രം എടുത്ത ചന്ദ്രൻ എന്ന് പറഞ്ഞ വ്യക്തി എടുക്കുന്ന രണ്ടാം ചിത്രം എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്‌. ഏതായാലും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ടവർ പറയുന്നു.

‘ഉണ്ണി മുകുന്ദൻ- ആത്മീയ ജോഡി യുടെ ചിത്രീകരണം തുടങ്ങാൻ ഇരിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു…കുട്ടികൾക്കും അവസരം ഉണ്ടു ..ഇടുക്കി ലോക്കേഷൻ..വാട്ട്സ്ആപ് 8943316392’. ഇതാണ് വ്യാജ സന്ദേശം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments