സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ മലയാളികൾ മേപ്പടിയാന്റെ റെക്കോർഡിനൊപ്പം

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ.

ഒരു കുടുംബ ചിത്രമെന്ന നിലയിൽ കോവിഡ് കാലം ആയിട്ട് കൂടി മേപ്പടിയാൻ മികച്ച പ്രദർശനം ആണ് കാഴ്ച വച്ചത്. കേരളത്തിൽ നിന്ന് 5.1 കോടിയും UAE, GCC സ്ക്രീനുകളിൽ നിന്ന് 1.65 കോടിയും തീയേറ്ററുകളിൽ നിന്ന് മാത്രം സ്വന്തമാക്കി സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രം ഷെയർ, സാറ്റലൈറ്റ്‌, OTT തുടങ്ങിയ വരുമാനങ്ങളിൽ നിന്നും ആകെ തുക 9.02 കോടി നേടി. ഒരു കുഞ്ഞു കുടുംബ ചിത്രം ഇത്ര വരുമാനം നേടുന്നത് തന്നെ വർത്തമാന കാല അവസ്ഥ വച്ചു നോക്കുമ്പോൾ അപൂർവമാണ്.

ഉണ്ണി മുകുന്ദന്റേതായി ഇനിയും വരാനിരിക്കുന്ന ചിത്രങ്ങൾക്ക് കിട്ടാനിരിക്കുന്ന സ്വീകാര്യതയും ഇതിൽ നിന്നു വ്യക്തമാണ്. കരിയറിലെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞ മേപ്പടിയാന്റെ വിജയത്തിൽ ഉണ്ണി മുകുന്ദൻ നേരത്തെ തന്നെ നന്ദി അറിയിച്ചിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...