മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ പ്രഭുദേവ

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം ‘ആയിഷ’ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് അദ്ദേഹം എത്തിച്ചേർന്നത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത്.

Prabhu Deva with Ayisha movie team

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്സ് സേവ്യർ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായർ , ഗാന രചന ബി കെ ഹരിനാരായണൻ , സുഹൈൽ കോയ . ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത്‌ കെ സുരേഷ് . ലൈൻ പ്രൊഡ്യൂസർ റഹിം പി എം കെ . പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ . ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ എം സന്നിഹിതനായിരുന്നു .ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് നടക്കും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...