പൊട്ടിച്ചിരിപ്പിക്കാൻ ജനപ്രിയനായകൻ വീണ്ടുമെത്തുന്നു !!


ജനപ്രിയനായകൻ ദിലീപ് ചെറിയൊരു ഇടവേളയ്ക്കു ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ കോടതി സമക്ഷം ബാലൻ വക്കീലിലൂടെ എത്തുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലൻ വക്കീലായി വേഷമിടുന്ന ദിലീപ് മലയാള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. രസകരമായ ചിരി മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ദിലീപിന്റെ മറ്റൊരു വേഷപ്പകർച്ചയെ അടയാളപ്പെടുത്തുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നും എന്നും ജനപ്രിയ നായകന്റെ ഉൽകൃഷ്ട സൃഷ്ടിയാണ്. കോടതി സമക്ഷം ബാലൻ വക്കീലിലും ഈ വ്യത്യസ്തത ആവർത്തിക്കുകയാണ് ദിലീപ്. ഹിറ്റ്‌ ജോടികളയായ മംമ്തയും ദിലീപും വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതോടൊപ്പം ബി. ഉണ്ണികൃഷ്ണൻ – ദിലീപ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് ഇത്. നിരവധി പ്രത്യേകതകളുള്ള ഈ ചിത്രം ഈ മാസം 21ന് തിയറ്ററുകളിൽ എത്തുന്നു. ദിലീപിന്റെ മറ്റൊരു വിസ്മയ വിജയത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷക ലോകം. ശേഷം സ്‌ക്രീനിൽ..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments