സിനിമ നികുതി ഒരിക്കൽ കൂടി 10 ശതമാനം ഉയർത്തി കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയാ സർക്കുലർ.
ഇപ്പോഴുള്ള വിലയുടെ പത്തു ശതമാനം അധികം ഇനി സിനിമ കാണാൻ വരുന്ന പ്രേക്ഷകർ നൽകേണ്ടതായി വരും. ഈയടുത്ത സമയത്ത് ടിക്കറ്റ് റേറ്റിൽ നിന്നു കുറച്ച അതേ പത്തു ശതമാനം തന്നെയാണ് ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും..!




