ഗോദം സിറ്റിയെ അടക്കി ഭരിച്ച വില്ലൻ; ജോക്കർ എന്ന ഹീത്‌ ലെഡ്‌ജറിന്റെ ഓർമകൾക്കിന്നേക്ക്‌ 11 വർഷം…!!

ഓർമകളുടെ 11 വർഷങ്ങൾ, 28കാരന്റെ മായാത്ത ചിരി

അന്ന്… 2008 ജനുവരി 28ലെ സായാഹ്നത്തിന് കറുത്ത നിറമായിരുന്നു. ഏകദേശം ഉച്ചയോടെ 3 മണിക്ക് ബ്രൂം സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിലെ നാലാം നിലയിൽ നിന്നു എമർജൻസി സെന്ററിലേക്ക് വന്ന കോളിൽ പറഞ്ഞത് ലെഡ്ജർ ശ്വാസമെടുക്കുന്നില്ല എന്നായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തു എത്തിയ ഉദ്യോഗസ്ഥരും ഡോക്ടർമാരും അത് സ്ഥിരീകരിച്ചു. Heath Ledger is dead.
അതേ, അഭിനയിച്ചും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയും കൊതി തീരുന്നതിന് മുൻപേ ആ 28 വയസ്സുകാരൻ ഈ ലോകത്തോട് വിട പറഞ്ഞു. 1979 ഏപ്രിൽ 4നു ജനിച്ച ലെഡ്ജർ തന്റെ പക്വത തന്റെ പ്രായമല്ല എന്നു തെളിയിച്ചു കൊണ്ടേ ഇരുന്നു. അഭിനയിച്ച 19 പടങ്ങളിലും തന്റെ ഐഡന്റിറ്റി വച്ചു പോവുകയും ലോകമെമ്പാടും ആരാധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു. വളരെ നേരത്തെ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്നും ജീവനോടെ ഉണ്ടെങ്കിൽ 39 വയസ്സ് ആകേണ്ടിയിരുന്ന ലെഡ്ജറിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ മനോനില തെറ്റിയവരുടെയും ആത്മഹത്യ ശ്രമം നടത്തിയവരുടെയും വാർത്തകൾ അക്കാലത്തെ വാർത്താമാധ്യമങ്ങളിൽ സാധാരണ കാഴ്ചയെന്ന പോലെയായി.

Heath Ledger

ലെഡ്ജറിന്റെ മരണശേഷം പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളൻ ചിത്രം ഡാർക്ക് നൈറ്റിലൂടെ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തെ പ്രേക്ഷകർക്ക് സുപരിചിതം. മരണശേഷം എങ്കിലും മികച്ച സപ്പോർട്ടിങ് ആക്ടർക്കുള്ള അക്കാദമി അവാർഡ് അദ്ദേഹത്തെ തേടി വന്നതും ഇപ്പോഴും ഓർമകളിൽ മായാതെ നിൽക്കുന്നതും അയാൾ ഇനിയും മരിക്കാൻ പാടില്ലായിരുന്നു എന്ന അർത്ഥത്തോടെ തന്നെയാണ്.

മരിച്ചു 11 വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ താൻ ചെയ്ത സിനിമകളിലൂടെ തന്നെ ജീവിക്കുന്നുണ്ട് ലെഡ്ജർ. മുകളിൽ എവിടെയോ ആകാംഷയോടെ നമ്മളെ നോക്കി കാണുന്നുമുണ്ടാകാം….!
Rest in peace forever Heath Ledger

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments