‘ദേവദാസ്’ എത്തിയിട്ട് 19 വർഷം; അണിയറകഥകൾ ഓർത്തെടുത്ത് സിനിമാലോകം

ഇന്ത്യൻ സിനിമയിലെ എക്കാലത്തും പ്രേക്ഷകർക്ക് പ്രിയമായ പ്രണയ സിനിമയാണ് ‘ദേവദാസ്’. 19 വർഷം മുൻപാണ് സഞ്ജയ് ലീല ബൻസാലി ഒരുക്കിയ വമ്പൻ ഹിറ്റ് ‘ദേവദാസ്’ എത്തിയത്. സിനിമ ആദ്യമായി റിലീസ് ചെയ്തത് 2002 ജൂലൈ 12 നായിരുന്നു. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, ജാക്കി ഷ്‌റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം, ബോളിവുഡിലെ അന്നത്തെ ഏറ്റവും ചിലവേറിയ സിനിമ തുടങ്ങി നിരവധി പ്രത്യേകതകളോടെയായിരുന്നു ‘ദേവദാസ്’ എത്തിയത്. 50 കോടി ആയിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.

പലകാലങ്ങളിലായി നിരവധി തവണ ‘ദേവദാസി’ന് ചലച്ചിത്രാവിഷ്കാരമുണ്ടായിട്ടുണ്ട്. വലിയ ക്യാൻവാസിൽ, വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിലെ കോസ്റ്റ്യൂമുകളും ഏറെ രാജകീയമായവ തന്നെ ആയിരുന്നു. ചിത്രത്തിൽ മാധുരി ദീക്ഷിത് അണിഞ്ഞ ഓരോ വസ്ത്രവും 15 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നവയായിരുന്നു. ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്നാണ് മാധുരിയുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്.

ദേവദാസി’ൽ ഐശ്വര്യയ്ക്കായി 600 സാരികളാണ് കൊൽക്കത്തയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി ഡിസൈനർ നീത ലുല്ലയും സംവിധാകൻ സഞ്ജയ് ലീല ബൻസാലിയും കൂടെ വാങ്ങിയത്. സാധാരണ സാരികളുടെ നീളം ആറു മീറ്റർ ആണെങ്കിൽ ചിത്രത്തിൽ ഐശ്വര്യ ഉപയോഗിച്ച സാരികൾ 8 മുതൽ 9 മീറ്റർ വരെ നീളമുള്ളതായിരുന്നു.

അതുവരെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വമ്പൻ സെറ്റും ദേവദാസിന്റേത് ആയിരുന്നു. 20 കോടിയോളം രൂപ ചെലവഴിച്ച് 9 മാസം കൊണ്ടാണ് ദേവദാസിന്റെ സെറ്റ് ഒരുക്കിയത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...