2018 ലെ മികച്ച 5 മലയാള ചിത്രങ്ങൾ..!!

മലയാള സിനിമ ലോകത്തിന് 2018 ഭാഗ്യ വർഷമായിരുന്നു. പ്രതീക്ഷക്കൊത്തു ഉയർന്നതും പ്രതീക്ഷകൾക്കപ്പുറം ഉയർന്നതും തുടങ്ങി ഏകദേശം നൂറ്റി അമ്പതോളം ചിത്രങ്ങൾ ഇത്തവണ തീയേറ്ററുകളിലെത്തി.
വലിയ താര നിരകൾ ഇല്ലെങ്കിൽ കൂടി മികച്ച വിജയം കൈവരിച്ച ചിത്രങ്ങൾ മലയാള സിനിമ ആസ്വാദകരുടെ വില ഒരിക്കൽ കൂടി കാട്ടി തരുന്നവയായിരുന്നു.
ഒരുപാട് അംഗീകാരങ്ങൾ കൂടി മലയാള സിനിമയെ തേടിയെത്തിയ വർഷം എന്ന നിലയ്ക്ക് തന്നെ ഞങ്ങൾ (10G Media) തിരഞ്ഞെടുത്ത 5 മികച്ച ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.

5. Koode (കൂടെ)

Starring : Prithviraj Sukumaran, Nazriya Nazim and Parvathy
Directed by: Anjali Menon

സഹോദരി- സഹോദര ബന്ധത്തിന്റെ തീവ്രത അല്പം ഫാന്റസിയിൽ കലർത്തി നർമത്തിൽ ഭാഷയിൽ അവതരിപ്പിച്ച്‌ ഈ വർഷം തീയേറ്ററുകളിൽ എത്തിയ അഞ്ജലി മേനോൻ ചിത്രമാണ് ‘കൂടെ’. സംവിധായകൻ രഞ്ജിത്തിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്ന ചിത്രം സമീപ കാലത്ത് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത നല്ലൊരു ചിത്രമായിരുന്നു.
പറവയ്ക്ക് ശേഷം ലിറ്റിൽ സ്വയംപ് ഛായാഗ്രഹണം നിർവഹിച്ച ചിത്രമായിരുന്നു ‘കൂടെ’.

4. Joseph (ജോസഫ്)

Starring : Joju George, Dileesh Pothen, Sudhi Koppa
Directed by : M Padmakumar

ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതവും ഉദ്യോഗ ജീവിതവും തമ്മിൽ കൂട്ടിയിണക്കി വർഷാവസാന സമയത്തു തീയേറ്ററുകളിൽ എത്തിയ മികച്ചൊരു ത്രില്ലർ ആണ് ജോസഫ്. ഒരിടവേളയ്ക്ക് ശേഷം എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രം മോഹൻ രാഘവൻ പുരസ്കാരവും കരസ്ഥമാക്കി. ഒരു പിടി മികച്ച ഗാനങ്ങൾ ഉൾപ്പടെ ജോസഫ് തന്നത് വളരെ നല്ലൊരു തിയേറ്റർ അനുഭവമായിരുന്നു.

3. Carbon (കാർബൺ)

Starring : Fahadh Faasil, Mamtha Mohandas and Manikandan Achari
Directed by : Venu

തീയേറ്ററിൽ ഇരിക്കുന്ന മുഴുവൻ സമയവും നമ്മളെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്നതിൽ പൂർണമായും വിജയിച്ച സിനിമയാണ് വേണു സംവിധാനം ചെയ്തു ഈ വർഷം തീയേറ്ററിലെത്തിയ കാർബൺ. ഇന്നത്തെ കാലഘട്ടത്തിലെ യുവാക്കളുടെ യഥാർത്ഥ ചിത്രം ഫാന്റസിയോട് കൂടെ വേണു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
തീയേറ്ററിൽ കണ്ടവർക്ക് ഈ വർഷത്തെ നല്ലൊരു ചിത്രം കാണാൻ സാധിച്ചു എന്നു തന്നെ പറയാം.

2. Ee. Ma. Yau. (ഈ. മ. യൗ.)

Starring : Chemban Vinodh, Vinayakan, Dileesh Pthen and Pouly wilson
Directed by : Lijo Jose Pellisseri

മരണത്തിന്റെ രാഷ്ട്രീയം വ്യക്തമായി വരച്ചു വച്ച ചിത്രം. പി.എഫ് മാത്യൂസിന്റെ രചനയിൽ അങ്കമാലി ഡയറീസ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രം രണ്ടു വൈകുന്നേരങ്ങൾക്കിടയിലായി ഒരു വീട്ടിൽ സംഭവിക്കുന്ന മരണം അതിനെ തുടർന്നുള്ള സംഭവങ്ങൾ എന്നിവ പ്രേക്ഷനുമായി പങ്കു വയ്ക്കുന്നു. ഗോവൻ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുൾപ്പടെ കേരള ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം തുടങ്ങി നിരവധി അവാർഡുകൾ സ്വന്തമാക്കിയ ചിത്രമാണ് ഈ. മ. യൗ.

  1. Sudani from Nigeria ( സുഡാനി ഫ്രം നൈജീരിയ)

Starring : Soubin Shahir, Samuel Robinson
Directed by : Zakariya

അഭയാർത്ഥി പ്രശ്നങ്ങളെ മലബാറുകാരുടെ ജീവ ശ്വാസമായ ഫുട്‌ബോളിൽ ചാലിച്ചു കൊണ്ട് അവതരിപ്പിച്ച ഈ വർഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമായി ഞങ്ങൾ തിരഞ്ഞെടുത്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ജീവിതത്തിലെ ചില കാര്യങ്ങൾക്ക് ഭാഷയും അതിർ വരമ്പുകളും ഇല്ലെന്ന് പ്രേക്ഷകന്റെ മനസിൽ തറച്ചിട്ട ചിത്രം, കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചെന്ന അംഗീകാരം ഉൾപ്പടെ ഒമ്പതോളം അവാർഡുകളാണ് സ്വന്തമാക്കിയത്.

തിരഞ്ഞെടുത്ത ചിത്രങ്ങളിൽ പ്രേക്ഷക ആസ്വാദനതിനനുസരിച്ചു പ്രിയപ്പെട്ടവയുടെ സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാവുമെങ്കിലും ഈ 5 ചിത്രങ്ങൾ ഒരിക്കലും തള്ളി കളയാൻ ആവുന്നതല്ല.
മേൽ പറഞ്ഞ ചിത്രങ്ങളെ കൂടാതെ തന്നെ ലില്ലി, കുഞ്ഞുദൈവം, ഹേയ് ജൂഡ്, രണം തുടങ്ങി മറ്റു ചില ചിത്രങ്ങളും പ്രത്യേക പരാമർശം അർഹിക്കുന്നു.
ഇനിയും ശോഭനമായ സിനിമാലോകത്തെ പ്രതീക്ഷിച്ചു ഒരു വർഷം കൂടി അവസാനിക്കുകയാണ്.
ഏവർക്കും പുതുവത്സരാശംസകൾ നേരുന്നതോടൊപ്പം നല്ലൊരു സിനിമ വർഷം ആശംസിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments