2019 ലെ ബഹുമുഖപ്രതിഭയ്ക്കുള്ള കലാഭവൻ മാണി മെമ്മോറിയൽ അവാർഡ് പൃഥ്വിരാജിന്

കലാഭവൻ മണി ജീവിച്ചിരിക്കുമ്പോൾ അദ്ധേഹത്തിന്റെ അനുമതിയോടെ രൂപം കൊണ്ട കലാഭവൻ മണി സേവന സമിതി സങ്കടിപ്പിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2020 ജനുവരി ഒന്ന് അദ്ധേഹത്തിന്റെ അന്പതാം പിറന്നാൾ ദിനത്തിൽ അരങ്ങേറി. ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധാന അഭിനയ മികവിന് ബഹുമുഖപ്രതിഭയ്ക്കുള്ള കലാഭവൻ മാണി മെമ്മോറിയൽ അവാർഡ് പൃഥ്വിരാജ്‌ ഏറ്റുവാങ്ങി.

മികച്ച സംവിധായകൻ ജോഷി (പൊറിഞ്ചു മറിയം ജോസ്). മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ). നരേൻ മികച്ച തമിഴ്‌ നടൻ (കൈതി) .ലാൽ സഹനടൻ (ഹെലൻ) .പ്രാച്ചി ടെഹ്‌ലൻ പുതുമുഖ നടി (മാമാങ്കം) .വന്ദിത മനോഹരൻ പ്രത്യേക പുരസ്കാരം (ഗാനഗന്ധർവൻ) . നിസാം ബഷീർ മികച്ച നവാഗത സംവിധായകൻ (കെട്ട്യോളാണ് എന്റെ മാലാഖ) .വിനോദ് കോവൂർ ഹാസ്യ നടൻ (മറിമായം) . മാസ്റ്റർ അച്ചുതൻ ബി നായർ ബാലനടൻ (മാമാങ്കം). ബേബി മാനസി ബാലനടി (മൈ സാന്റാ) .സാനി സാക്കി മികച്ച ഫാഷൻ ഫോട്ടോഗ്രാഫർ. ലച്ചു പ്രത്യേക പുരസ്കാരം (സേഫ്) .യുവ കൃഷ്ണ മികച്ച സീരിയൽ നടൻ മഞ്ഞിൽ വിരിഞ്ഞ പൂവ് . മൃദുല വിജയ് മികച്ച സീരിയൽ നടി പൂക്കാലം വരവായ് . എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.