ശ്രീനിവാസനെന്ന 31 കാരനായി വിനയ് ഫോർട്ട്; 4 നായികമാർക്കൊപ്പം തമാശ വരുന്നു !!

ഹാപ്പി അവേഴ്സ് സുഡാനി ഫ്രം നൈജീരിയക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമാണ് തമാശ. വിനയ് ഫോർട്ട് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷറഫ് ഹംസയാണ്. ഡോക്യൂമെന്ററികൾ ചെയ്തു പരിചയം മാത്രമുള്ള അഷറഫ് ഒരുക്കുന്ന ആദ്യ സിനിമ വലിയൊരു ബാനറിന് കീഴിൽ ചെയ്യാൻ സാധിച്ചതിന്റെ ത്രില്ലിലാണ് സംവിധായകൻ. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദ്നി, ആര്യ സലിം എന്നിങ്ങനെ നാലു നായികമാർ ആണ് ചിത്രത്തിലെ ശ്രീനിവാസൻ കണ്ടു മുട്ടുന്നത്.

കോമഡി ട്രാക്കിൽ കഥ പറഞ്ഞു പോകുന്ന ചിത്രം പങ്കു വയ്ക്കുന്ന കാര്യവും വ്യത്യസ്തമാണ്. കല്യാണം നടക്കുന്നില്ല, തലയിൽ മുടിയില്ല എന്നു തുടങ്ങി കടുത്ത
അപകർഷതാബോധത്തിൽ ജീവിക്കുന്ന ശ്രീനിവാസൻ മാസ്റ്ററുടെ ജീവിതത്തിൽ ഈ നാലു പേർ വരുത്തുന്ന മാറ്റങ്ങളാണ് തമാശ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുക. പേരിൽ തന്നെയുള്ള ഈ വ്യത്യസ്തത തീയേറ്ററിൽ കാണാൻ ഇനി വളരെ കുറച്ചു നാളുകൾ മാത്രമേ ബാക്കിയുള്ളൂ.
പെരുന്നാൾ ദിനത്തിൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ചെയ്തിരിക്കുന്നത് നിർമാതാവ് കൂടിയായ സമീർ താഹിർ ആണ്. ഇത് വരെ പുറത്തിറങ്ങിയ പാട്ടുകൾക്കും ടീസറിനും ഗംഭീര അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments