2019-ൽ 5 കിടിലൻ സിനിമകൾ പ്രഖ്യാപിച്ച്‌ ആഷിക്‌ ഉസ്മാൻ പൊഡക്ഷൻ..!!

മികച്ച ചിത്രങ്ങൾ മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുള്ള ചുരുക്കം ചില നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക്‌ ഉസ്മാൻ. ഈ പുതുവത്സര ദിനത്തിൽ 5 മികച്ച സിനിമകളാണ് അദ്ദേഹം പ്രഖ്യാപിച്ചത്‌. ഇതിൽ രണ്ടെണ്ണം ഷൂട്ടിംഗ്‌ ജോലികൾ പൂർത്തിയായി 2019 ആദ്യം റിലീസിംഗിനെത്തും.

ബിലഹരി സംവിധാനം ചെയ്ത്‌ ചാക്കോച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന ‘അള്ള്‌ രാമേന്ദ്രൻ’ എന്ന സിനിമയാണ് ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ 2019-ൽ ആദ്യം തിയേറ്ററുകളിലെത്തുന്ന ചിത്രം. ചാക്കോച്ചന്റെ മാസ്സ്‌ ഗെറ്റപിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ചാന്ദിനിയും അപർണ ബാലമുരളിയും നായികമാരായി എത്തുന്ന സിനിമ ഫെബ്രുവരി ആദ്യം തിയേറ്ററുകളിലെത്തും.

Allu Ramendran Poster

ആട്‌ 2 എന്നാ മെഗാഹിറ്റിന് ശേഷം മിഥുൻ മാനുവൽ തോമസ്‌ കാളിദാസ്‌ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌’ എന്ന സിനിമയാണ് രണ്ടാമത്തെ സിനിമ. ഇന്നലെ ഷൂട്ടിംഗ്‌ പൂർത്തിയായ ചിത്രം മാർച്ചിൽ തിയേറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌.

Argentina Fans Kaattoorkkadavu First Look

മൂന്നാമതായി വരുന്നത്‌ സൂപ്പർഹിറ്റ്‌ സംവിധായകൻ നാദിർഷാ ഒരുക്കുന്ന ‘അയാം എ ഡിസ്കോ ഡാൻസർ’ എന്ന സിനിമയാണ്. ഒരു ബിഗ്‌ പ്രൊജക്റ്റാണിത്‌‌. മെഗാസ്റ്റാർ മമ്മൂക്കയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്‌.‌ ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ്‌ പറവൂരും രാജേഷ്‌ പനവള്ളിയും ചേർന്നാണ് ഒരുക്കുന്നത്‌.

Ashiq Usman with Mammookka

നാലാമതായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമക്ക്‌ ശേഷം അൽതാഫ്‌ സലിം സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിന്റെ മറ്റു വിവരങ്ങൾ വൈകാതെ പുറത്തുവിടും.

ഗപ്പി എന്ന സിനിമക്ക്‌ ശേഷം ജോൺപോൾ ജോർജ്ജ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിക്‌ ഉസ്മാൻ നിർമിച്ച്‌ 2019 ൽ പുറത്ത്‌ വരാനിരിക്കുന്ന അഞ്ചാമത്തെ സിനിമ. ചാക്കോച്ചൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്‌.

2019 മലയാളി പ്രേക്ഷകർക്ക്‌ ഒരു വിരുന്ന് തന്നെയായിരിക്കും ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസ്‌ ഒരുക്കാൻ പോകുന്നത്‌ എന്ന് തീർച്ച. ഈ 5 മികച്ച സിനിമകൾക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌ ഇവിടെ ആരംഭിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x